29 March Friday

കണ്ണാട്ടുകോണം വാർഡ് സമ്പൂർണ 
കംപ്യൂട്ടർ സാക്ഷരതയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

കംപ്യൂട്ടർ സാക്ഷരതാ പരിപാടി ഒ എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെഞ്ഞാറമൂട്  
കുടുംബശ്രീ കരവാരം മോഡൽ ജിആർസിയുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി കണ്ണാട്ടുകോണം പട്ടികജാതി സർവീസ് സഹകരണ സൊസൈറ്റിയുമായി ചേർന്ന് ആരംഭിച്ച കംപ്യൂട്ടർ സാക്ഷരതാ പരിപാടി   ഒ എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു.  സിഡിഎസ് ചെയർപേഴ്സൺ  വിലാസിനി അധ്യക്ഷയായി.  കംപ്യൂട്ടറിന്റെ സ്വിച്ച് ഓൺ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ഡോ. ബി നജീബ് നിർവഹിച്ചു. 
ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ പ്രസീത, കവിത, പഞ്ചായത്തംഗങ്ങളായ ഫാൻസി, ദീപ്തി, ഡിപിഎം  സ്വാതി, ആർ പി ലിമ, സിഡിഎസ് അംഗങ്ങൾ,  അയൽക്കൂട്ട അംഗങ്ങൾ, പട്ടികജാതി സർവീസ് സഹകരണ ബോർഡ്‌ അംഗങ്ങൾ എന്നിവർ സംസാരിച്ചു. കണ്ണാട്ടുകോണം പട്ടികജാതി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ശശികുമാർ സ്വാഗതവും മോഡൽ ജി ആർ സി കമ്യൂണിറ്റി കൗൺസിലർ ബിന്ദുപ്രഭ നന്ദിയും പറഞ്ഞു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top