20 April Saturday

ഇതാ ആതുരരംഗത്തെ അഭിമാനം

ജി എസ്‌ സജീവ്‌Updated: Sunday Nov 28, 2021

തിരുവനന്തപുരം മെഡിക്കൽ കോളേജ്

തിരുവനന്തപുരം
തെക്കൻ കേരളത്തിലെ പ്രമുഖ വൈദ്യശുശ്രൂഷാ സ്ഥാപനമായ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിന് എഴുപതാം പിറന്നാൾ. 1951 നവംബർ 27നാണ്  കുഴിയത്തുമുക്കിൽ  മെഡിക്കൽ കോളേജ് അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഉദ്ഘാടനം ചെയ്തത്.
 
  114 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കോളേജ് ഇന്ന് വൈദ്യ വിദ്യാഭ്യാസ രംഗത്തും നൂതന ചികിത്സാ സൗകര്യങ്ങളാലും രാജ്യത്തെ പ്രധാന കേന്ദ്രമായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വർഷം തോറും ഒരു ലക്ഷം രോഗികൾക്ക് ഐപി സേവനവും 10 ലക്ഷം രോഗികൾക്ക് ഒപി സേവനവും നൽകുന്നു.
 
 44 വകുപ്പുകൾ ഇവിടെയുണ്ട്‌. വിവിധ വിഭാഗങ്ങളിൽ പ്രതിവർഷം ആയിരത്തിലേറെ വിദ്യാർഥികൾ പഠിക്കാനുമെത്തുന്നു. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കായുള്ള  ‘മൃതസഞ്ജീവനി’യും പ്രവർത്തിക്കുന്നുണ്ട്‌. 2018 നവംബറിൽ പ്രവർത്തനമാരംഭിച്ച  മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക്  ഇവയിൽ പ്രധാനപ്പെട്ടതാണ്‌. 
 
ഇതിൽ കാർഡിയോളജി, കാർഡിയോതൊറാസിക്, മൾട്ടി ഡിസിപ്ലിനറി ഐസിയു, റീജ്യണൽ ജീറിയാട്രിക് സെന്റർ, പോളിട്രോമാ വിഭാഗം, ആധുനിക മോർച്ചറി എന്നിങ്ങനെ  സംവിധാനങ്ങളുണ്ട്. 2019 ഫെബ്രുവരി 26ന് മെഡിക്കൽ കോളേജിന്റെ സമഗ്രപുരോഗതി ലക്ഷ്യമാക്കി തയ്യാറാക്കിയ മാസ്റ്റർപ്ലാനിന്റെ നിർമാണപ്രവർത്തനം പുരോഗമിക്കുകയാണ്‌. 717 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് ഇതിലൂടെ നടക്കുന്നത്. രണ്ടാം തവണയും അധികാരത്തിലേറിയ പിണറായി വിജയൻ സർക്കാർ നിരവധി അഭിമാന പദ്ധതികളാണ്  യാഥാർഥ്യമാക്കുന്നത്. 
 
ആരോഗ്യ മന്ത്രി വീണാ ജോർജ് പദ്ധതി പൂർത്തീകരണത്തിനായുള്ള പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്.  രണ്ട് മൾട്ടിലെവൽ പാർക്കിങ്‌  സംവിധാനം, മേൽപ്പാലം ഉൾപ്പെടെ ഗതാഗത സൗകര്യങ്ങൾ ആദ്യഘട്ടത്തിലെ സുപ്രധാന പദ്ധതികളാണ്. 
 
രണ്ടാം ഘട്ടത്തിൽ ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സ് ഉൾപ്പെടെ മൂന്നു പുതിയ പ്രധാന കെട്ടിടങ്ങളുടെ പണി ആരംഭിക്കും. അക്കാദമിക് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത്‌ ഉൾപ്പെടെ പദ്ധതികളാണ് മൂന്നാം ഘട്ടത്തിൽ നടക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top