29 March Friday

കൾച്ചറൽ ഫുഡ് ഫെസ്റ്റുമായി മാനവീയം

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

മാനവീയം വീഥിയിലെ കലാസാംസ്കാരിക പ്രവർത്തകർ സംഘടിപ്പിച്ച കൾച്ചറൽ ഫുഡ് ഫെസ്റ്റ്

തിരുവനന്തപുരം
ഭരണഘടനാ ദിനത്തിൽ ഭക്ഷണത്തിന്റെ രാഷ്ട്രീയം പറഞ്ഞ് മാനവീയം വീഥിയിലെ കലാസാംസ്കാരിക പ്രവർത്തകർ. ഹലാൽ  വിഷയമുയർത്തി വർഗീയ ധ്രുവീകരണമുണ്ടാക്കാൻ ശ്രമിക്കുന്ന സംഘപരിവാറിനെതിരെ ‘വിശപ്പാണ് സത്യം, ഭക്ഷണം ലഭ്യം, മതമല്ല വേണ്ടൂ, പരസ്നേഹം  പ്രധാനം' എന്ന മുദ്രാവാക്യമുയർത്തിയാണ്‌  കൾച്ചറൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്‌. ഫുഡ്‌ ഫെസ്റ്റിൽ പോർക്കും ബീഫും വിളമ്പി. 
 
ഇന്ത്യൻ ഭരണഘടനയുടെ ആമുഖവായനയിൽ നൂറോളം പേർ പങ്കുചേർന്നു. കോട്ടൺഹിൽ എച്ച്എസ് വിദ്യാർഥിനികളായ കമല പ്രമോദ്, എസ്‌ തമന്ന എന്നിവർ  ചേർന്ന് ആമുഖം വായിച്ചു. മാനവീയം തെരുവിടം സെക്രട്ടറി കെ ജി സൂരജ് അധ്യക്ഷനായി. ഡോ. അനിഷ്യ ജയദേവ്, എസ് പ്രേമൻ, സുനിൽ കവടിയാർ, വി എസ് മാത്യു, ബീന ആൽബർട്ട്, ആനന്ദ് ദാമോദരൻ, എസ് പ്രതാപ് കുമാർ , ഡോ. രാഹുൽ രഘു,  എം ജി ശ്രീരാഗ്, എ ജി വിനീത്‌, സൗരജ് വെള്ളായണി, വി വിനീഷ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top