28 March Thursday

ട്രാക്കിലെ മണ്ണിടിച്ചിൽ: സുരക്ഷയൊരുക്കി

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

തിരുവനന്തപുരം –- നാഗർകോവിൽ റെയിൽ പാതയിലെ മണ്ണിടിയുന്ന ഭാഗം ടാർപോളിൻ കെട്ടി സംരക്ഷിച്ചിരിക്കുന്നു

പാറശാല

തിരുവനന്തപുരം –- നാഗർകോവിൽ റെയിൽ പാതയിലെ മണ്ണിടിച്ചിൽ ഒഴിവാക്കാനായി റെയിൽവേ അധികൃതർ മുൻകരുതലെടുത്തു. മണ്ണിടിയുന്ന ഭാഗം ടാർപോളിൻ കൊണ്ട് പൊതിഞ്ഞു കെട്ടിയാണ്‌ മണ്ണിടിച്ചിൽ തടയാനായി സുരക്ഷയൊരുക്കിയത്‌. 
 
ശക്തമായ മഴയെത്തുടർന്ന് കഴിഞ്ഞ മൂന്നാഴ്ചയ്‌ക്കിടെ നിരവധി തവണ ഈ ഭാഗത്ത് മണ്ണിടിഞ്ഞിരുന്നു. 10 ദിവസത്തോളം ട്രെയിൻ ഗതാഗതം മുടങ്ങി. ദിവസങ്ങൾക്ക് മുമ്പ് ട്രാക്കിലേക്ക് വീണ മണ്ണ് മാറ്റി ട്രാക്കിന് സമീപത്ത് ഉരുക്കു ഷീറ്റുകൾ കൊണ്ട് താൽക്കാലികമായി സംരക്ഷണ ഭിത്തി സ്ഥാപിച്ചാണ് പിന്നീട്‌ ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയും പാറശാല പഞ്ചായത്തോഫീസിന്റെ സമീപത്തു നിന്ന് നൂറ് മീറ്ററോളം ഉയരത്തിൽനിന്ന്‌ വീണ്ടും മണ്ണിടിഞ്ഞിരുന്നു. സംരക്ഷണ ഭിത്തിയുള്ളതിനാൽ ട്രാക്കിലേക്ക് മണ്ണ് വീണ്‌ ഗതാഗതം മുടങ്ങിയില്ല.  മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതലെന്ന നിലയ്‌ക്കാണ് ടാർപോളിൻ ഉപയോഗിച്ച്‌ മണ്ണിടിയുന്ന ഭാഗം വലിച്ചു കെട്ടിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top