16 July Wednesday

കാട്ടായിക്കോണം ജി അരവിന്ദൻ സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

കാട്ടായിക്കോണം ജി അരവിന്ദന്റെ സ്മൃതി മണ്ഡപം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ അനാച്ഛാദനം ചെയ്യുന്നു

കഴക്കൂട്ടം 
ദീർഘകാലം സിപിഐ എം  കഴക്കൂട്ടം ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചിരുന്ന കാട്ടായിക്കോണം ജി അരവിന്ദന്റെ സ്മൃതി മണ്ഡപം കാട്ടായിക്കോണത്ത് സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ അനാച്ഛാദനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വി ജയപ്രകാശ്, ഏരിയ സെക്രട്ടറി ശ്രീകാര്യം അനിൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ മേടയിൽ വിക്രമൻ, ഡി രമേശൻ, സ്റ്റാൻലി ഡിക്രൂസ്, എസ് എസ് ബിജു, ലോക്കൽ  സെക്രട്ടറി വി അരുൺ എന്നിവർ സംസാരിച്ചു. ജി അരവിന്ദന്റെ കുടുംബാംഗങ്ങളും നാട്ടുകാരും പാർടി പ്രവർത്തകരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top