09 December Saturday
കൈത്തറി സഹകരണസംഘം അസോസിയേഷന്‍

സി കെ ഹരീന്ദ്രൻ പ്രസിഡന്റ്, 
എം എം ബഷീര്‍ ജനറൽ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023

ജില്ലാ കൈത്തറി സഹകരണസംഘം അസോസിയേഷൻ കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി
ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം 
ജില്ലാ കൈത്തറി സഹകരണസംഘം അസോസിയേഷൻ കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്തു. സി കെ ഹരീന്ദ്രൻ എംഎൽഎ, എം എം ബഷീർ, ഡി ബഹുലേയൻ, ഡി സുധാകരൻ, കൂവളശേരി പ്രഭാകരൻ എന്നിവർ സംസാരിച്ചു.
    അസോസിയേഷൻ പ്രസിഡന്റായി സി കെ ഹരീന്ദ്രനെയും ജനറൽ സെക്രട്ടറിയായി എം എം ബഷീറിനെയും തെരഞ്ഞെടുത്തു. 18 അംഗ എക്സിക്യൂട്ടീവും 60 അംഗ ജനറൽ കൗൺസിലും കൺവൻഷൻ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഡി സുധാകരൻ (ട്രഷറർ), ഡി ബാഹുലേയൻ, ഗോപിനാഥൻ, അഡ്വ. എ പ്രസന്നകുമാരൻ നായർ, സദാശിവൻ, കെ സുധീഷ് (വൈസ് പ്രസിഡന്റുമാർ), ജി മനോഹരൻ, ബാലുമഹേഷ്, എസ് എസ് ബൈജു, കൂവളശേരി പ്രഭാകരൻ, വി എസ് അജയൻ (സെക്രട്ടറിമാർ), അഡ്വ. എസ് കെ പ്രമോദ്, കെ രാജൻ, സൗപർണിക വിജയൻ, അശോകൻ അരുമാനൂർതുറ (എക്സിക്യൂട്ടീവ് അംഗങ്ങൾ). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top