09 December Saturday
നേട്ടത്തിന്റെ നെറുകയിൽ മെഡിക്കൽ കോളേജ്‌ ആശുപത്രി

മാസം 400 ആൻജിയോപ്ലാസ്റ്റി

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023

 തിരുവനന്തപുരം

മാസം നാനൂറോളം പേരുടെ ഹൃദയത്തിന്‌ ജീവൻനൽകി തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രി. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സ തേടുന്ന ഹൃദ്‌രോഗികളുടെ എണ്ണത്തിൽ വൻവർധന. കണക്കുകൾ പ്രകാരം കഴിഞ്ഞ നാലു മാസത്തിൽ 40,000 ഹൃദ്‌‌രോഗികളെയാണ് ഒപിയിൽമാത്രം പരിചരിച്ചത്. 
മാസം ചെയ്യുന്ന 400 ആൻജിയോപ്ലാസ്റ്റികളിൽ 200ഉം ഹൃദയാഘാതംമൂലം അടിയന്തര സാഹചര്യത്തിൽ പ്രവേശിപ്പിക്കുന്ന രോഗികളിലാണ് ചെയ്യേണ്ടിവന്നത്. വികസിത രാജ്യങ്ങൾക്ക് സമാനമായി ഏറ്റവും കുറഞ്ഞ സമയത്തിൽ ആൻജിയോപ്ലാസ്റ്റി ചെയ്യാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിക്കും കഴിയുന്നുണ്ട്. രണ്ടുമുതൽ നാലുശതമാനംവരെ മാത്രമാണ്‌ പ്രാഥമിക ആൻജിയോപ്ലാസ്റ്റിയിലെ മരണനിരക്ക്‌. സമൂഹത്തിൽ ഹൃദയസംബന്ധ രോഗങ്ങളുടെ തോത് അവിശ്വസനീയമായവിധം വർധിക്കുന്നുവെന്നാണ് ഇത്‌ സൂചിപ്പിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള കാർഡിയോ ഇന്റർവെൻഷൻ ചികിത്സ നൽകിയ ആശുപത്രികളുടെ പട്ടികയിൽ ‍തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് അഞ്ചാം സ്ഥാനത്തും സംസ്ഥാനത്ത്‌ ഒന്നാം സ്ഥാനത്തുമാണ്‌. സ്വകാര്യ ആശുപത്രികളിൽ‍ ലക്ഷങ്ങൾ ചെലവുവരുന്ന ചികിത്സ സൗജന്യ നിരക്കിലാണ്‌ ചെയ്യുന്നത്‌.
ഇതുവരെ 75 ഹൃദയമാറ്റ 
ശസ്‌ത്രക്രിയകൾ
2013 മുതൽ 2023 വരെ സംസ്ഥാനത്ത്‌ ആകെ ചെയ്തത്‌ 75 ഹൃദയമാറ്റ ശസ്‌ത്രക്രിയകൾ. 2016ലും 2015ലുമാണ്‌ ഏറ്റവും കൂടുതൽ ശസ്ത്രക്രിയ  നടന്നത്‌, 18ഉം 14ഉം. 
ദിനാചരണം
തിരുവനന്തപുരം മെഡിക്കൽ കോളേജും  കേരള ഹാർട്ട് ഫൗണ്ടേഷനും തിരുവനന്തപുരം കാർഡിയോളജി അക്കാദമിക് സൊസൈറ്റിയും സംയുക്തമായി വെ ള്ളിയാഴ്ച ലോക ഹൃദയദിനം ആചരിക്കും. രാവിലെ 10ന്‌ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്‌സ് ഹാളിൽ മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്യും. 
രാവിലെ 6.30ന്‌ കനകക്കുന്ന് കൊട്ടാരത്തിന്റെ പ്രവേശന കവാടത്തിൽ ലോക ഹൃദയദിന സന്ദേശം മുൻനിർത്തിയുള്ള ഫ്ലാഷ് മോബ്,  ഏഴിന്‌ ലോക ഹൃദയദിന വാക്കത്തൺ  മന്ത്രി വീണാ ജോർജ് ഫ്ലാഗ് ഓഫ് ചെയ്യും. കനകക്കുന്ന് കൊട്ടാരത്തിന്റെ പ്രവേശന കവാടത്തിൽനിന്ന്‌ ആരംഭിക്കുന്ന  വാക്കത്തൺ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്‌സ് ഹാളിൽ സമാപിക്കും.  
7.30ന്‌  ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്‌സ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ആരംഭിക്കും. 
രജിസ്‌ട്രേഷന്‌ 8921979171  നമ്പരിലേക്ക് പേര്, വയസ്സ്‌, വിലാസം എന്നീ വിവരങ്ങൾ വാട്സാപ്‌ ചെയ്യണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top