18 December Thursday

കുന്നത്തുകാൽ സർവീസ് സഹകരണ ബാങ്കിലെ 
ക്രമക്കേട്‌ അന്വേഷിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023
വെള്ളറട
കോൺഗ്രസ്‌ ഭരിക്കുന്ന കുന്നത്തുകാൽ സർവീസ് സഹകരണ ബാങ്കിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.  ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും എടുത്ത വായ്‌പകൾക്കുമാത്രം കടാശ്വാസ കമീഷന്റെ ഇളവ്‌ നൽകി എന്നതാണ്‌ ഒരു ആരോപണം. 
കടാശ്വാസ കമീഷന്റെ ഇളവ്  ബോർഡ് അംഗങ്ങൾ വീണ്ടും വായ്പയെടുക്കുന്നുവെന്നും ആരോപണമുണ്ട്‌. ജീവനക്കാരല്ലാത്ത കോൺഗ്രസ് നേതാക്കളെ ഉപയോഗിച്ച്‌ വിവിധ പെൻഷനുകൾ വിതരണം ചെയ്യുന്നതിനെതിരെയും പരാതി ഉയർന്നിട്ടുണ്ട്. ജീവനക്കാരെ നിയമിക്കുന്നതിൽ സംവരണച്ചട്ടം അട്ടിമറിക്കുന്നതായും ആരോപണമുണ്ട്‌. 
പട്ടികജാതി, വർഗ വിഭാഗങ്ങളെ ഒഴിവാക്കിയാണ്‌ നിയമനം നടത്തുന്നത്‌.  അയ്യായിരത്തോളം അംഗത്വ അപേക്ഷകൾ നിരസിച്ചശേഷം തെരഞ്ഞെടുപ്പ്‌ നടത്താൻ ഭരണസമിതി നിശ്ചയിച്ചിരിക്കുകയാണ്. വോട്ടർപട്ടികയിലും  ക്രമക്കേട് നടത്തിയെന്ന പരാതിയുണ്ട്‌. ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററുടെ നിയന്ത്രണത്തിൽ ഓഡിറ്റ്‌ നടത്തണമെന്ന ആവശ്യവുമായി  സഹകാരികൾ രംഗത്തു വന്നിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top