തിരുവനന്തപുരം
മസ്കുലർ ഡിസ്ട്രോഫി, സ്പൈനൽ മസ്കുലർ അട്രോഫി രോഗ ബാധിതരുടെ സംഘടനയായ മൊബിലിറ്റി ഇൻ ഡിസ്ട്രോഫി (മൈൻഡ് ട്രസ്റ്റ്) ഉണർവ് പ്രോജക്ടിന്റെ ഭാഗമായി നടത്തുന്ന "സമത്വത്തിലേക്കുള്ള കാൽവയ്‌പ്പ്' എന്ന ക്യാമ്പയ്ൻ സമാപനയോഗം അസി. കലക്ടർ അഖിൽ വി മേനോൻ ഉദ്ഘാടനം ചെയ്തു. ഡോ. വി കെ അനുരാധ അധ്യക്ഷയായി.
മസ്കുലർ ഡിസ്ട്രോഫി രോഗത്തെയും രോഗികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്താൻ മൈൻഡ് ട്രസ്റ്റ് ഉപദേശക സമിതി അംഗവും മാനസികാരോഗ്യ വിദഗ്‌ധനുമായ ഡോ. അരുൺ സദാശിവനാണ് കാസർകോട് മുതൽ തിരുവനന്തപുരംവരെ കാൽനടയായി സഞ്ചരിച്ചത്.
കഴിഞ്ഞ നാലിന് ആരംഭിച്ച ബോധവൽക്കരണ പദയാത്ര ചൊവ്വ വൈകിട്ടാണ് തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചത്.
സമൂഹത്തിൽ ഇത്തരം രോഗാവസ്ഥയിൽ ജീവിക്കുന്നവർക്ക് അർഹമായ സ്ഥാനം നേടിക്കൊടുക്കുകയായിരുന്നു പദയാത്രയുടെ ലക്ഷ്യമെന്ന് ഡോ. അരുൺ പറഞ്ഞു.
സമാപന ചടങ്ങിൽ മൈൻഡ് ട്രസ്റ്റ് ചെയർമാൻ സക്കീർ ഹുസൈൻ, അനില, നന്ദു, ഡോ. ഉമ ജ്യോതി, യൂത്ത് വളന്റിയർ വിങ് കൂട്ടിന്റെ സ്റ്റേറ്റ് സെക്രട്ടറി തെരേസ, യുട്യൂബർ ഗായത്രി, ബ്രഹ്മനായകം മഹാദേവൻ, അഡ്വ. ജയാഡാളി, ഡോ. അരുൺ സദാശിവൻ, മൈൻഡ് കോഓർഡിനേറ്റർ ബാലു, "കൂട്ട്' സ്റ്റേറ്റ് പ്രസിഡന്റ് അമീൻ, ഡോ. പ്രിയ ട്രീസ തോമസ്, ഡോ. മഞ്ജുഷ വാര്യർ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..