17 December Wednesday

മഹിളാ അസോസിയേഷൻ 
ജില്ലാ സമ്മേളനം നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിതുര ഏരിയയിൽ ആര്യനാട് സംഘടിപ്പിച്ച വിളംബര ജാഥ ജില്ലാ പ്രസിഡന്റ്‌ ശാരിക ഫ്ലാഗ് ഓഫ് ചെയ്യുന്നു

ആര്യനാട്‌ 
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ (എഐഡിഡബ്ല്യുഎ) ജില്ലാ സമ്മേളനം ആര്യനാട്‌ എം സി ജോസഫൈൻ നഗറിൽ (വി കെ ഓഡിറ്റോറിയം) വ്യാഴാഴ്‌ച ആരംഭിക്കും. രാവിലെ 10ന്‌ പ്രതിനിധി സമ്മേളനം കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്യും. 
 
വെള്ളിയാഴ്‌ച വൈകിട്ട്‌ മഹിളാറാലിയും സമാപന പൊതുസമ്മേളനവും നടക്കും. ഹൈസ്‌കൂൾ ജങ്‌ഷനിൽനിന്ന്‌ റാലി ആരംഭിക്കും. പൊതുസമ്മേളനം അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്യും. 
സംസ്ഥാന പ്രസിഡന്റ്‌ സൂസൻകോടി, സെക്രട്ടറി സി എസ്‌ സുജാത, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം ജി മീനാംബിക, കെ എസ്‌ സലീഖ,  സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ എസ് പുഷ്പലത, സബിതാബീഗം, പി കെ ശ്യാമള തുടങ്ങിയവർ സംസാരിക്കും. 
 
സമ്മേളനത്തിന്റെ കൊടിമര, പതാക റാലികൾ ബുധനാഴ്‌ച നടക്കും. വൈകിട്ട്‌ പറണ്ടോട്‌ ബിന്ദുറാണിയുടെ സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ കൊടിമരജാഥ പുറപ്പെടും.
 
കേന്ദ്ര കമ്മിറ്റി അംഗം എം ജി മീനാംബിക ഉദ്‌ഘാടനം ചെയ്യും. ജില്ലാ ജോയിന്റ്‌ സെക്രട്ടറി  ശ്രീജാഷൈജുവിന്റെ നേതൃത്വത്തിൽ ജാഥ പുറപ്പെടും. പതാകജാഥ ഡി രമണിയുടെ സ്‌മൃതി മണ്ഡപത്തിൽനിന്ന്‌ പുറപ്പെടും. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എസ്‌ പുഷ്‌പലത ഉദഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം ശകുന്തളകുമാരിയാണ്‌ ക്യാപ്‌റ്റൻ. ജാഥകളെല്ലാം വൈകിട്ട്‌ സമ്മേളനനഗരിയിൽ സംഗമിക്കും. സമ്മേളനത്തിന്റെ വിളംബരജാഥ ചൊവ്വാഴ്‌ച നടത്തി. നൂറുകണക്കിന്‌ സ്‌ത്രീകൾ അണിനിരന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top