09 May Thursday
കുട്ടികൾക്കായി പോഷകാഹാരാം

മഴവിൽ ഇഡലി മുതൽ ‘അമൃതം' ലഡു വരെ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

കല്ലറ പഞ്ചായത്തിൽ പോഷൻ മാ' പദ്ധതി പഞ്ചായത്ത് പ്രസിഡന്റ്‌ ജി ജെ ലിസി ഉദ്ഘാടനം ചെയ്യുന്നു

വെഞ്ഞാറമൂട്
നല്ല അടിപൊളി മഴവിൽ ഇഡലി. അമൃതം പൊടിയുടെ ലഡു. പോഷകാഹാരത്തിന്‌ ബീറ്റ്‌റൂട്ട്‌, ക്യാരറ്റ്‌ മുളപ്പിച്ച പയർ, വാഴക്കൂമ്പ്‌ തുടങ്ങി കപ്പലണ്ടി വരെ. കളമച്ച്യ അങ്കണവാടിയിലെ കുരുന്നുകൾക്കുള്ളതാണ്‌ മെനു. പഞ്ചായത്ത് തല ദേശീയ പോഷണ മാസാചരണ പരിപാടിയുടെ ഭാഗമായാണ്‌ വ്യത്യസ്‌തമായ മെനു കുട്ടികൾക്ക്‌ നൽകുന്നത്‌. 
 
പദ്ധതി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ ജി ശ്രീവിദ്യ ഉദ്‌ഘാടനം ചെയ്‌തു. ആഹാരം പാകം ചെയ്യുന്നതിനുള്ള റെസിപ്പികളും ചടങ്ങിൽ പ്രദർശിപ്പിച്ചു. വനിതാ ശിശുവികസന വകുപ്പും ഐസിഡിഎസും സംയുക്തമായാണ് ‘പോഷൻ മാ 2022' സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ   പോഷൻ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി കുട്ടികൾ, ഗർഭിണികൾ, കൗമാരക്കാർ, മുലയൂട്ടുന്ന അമ്മമാർ എന്നിവരിൽ പോഷക സമൃദ്ധി ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയാണ് ‘പോഷൻ മാ'. ക്ഷേമ  സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ആർ രഞ്ജി അധ്യക്ഷനായി. 
 
വൈസ് പ്രസിഡന്റ് എസ് കെ ലെനിൻ, ഐസിഡിഎസ് സൂപ്പർവൈസർ ലേഖ, ഡോ. അരുൺ തുടങ്ങിവർ പങ്കെടുത്തു. കല്ലറ പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ജി ജെ ലിസി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ നജിംഷ, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ കെ എസ് നിഖില, ഷിബുകുമാർ, ലൈലാബീവി, മീനാകുമാരി, രാധാമണി, പ്രേമ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top