25 April Thursday

കർഷകരുടെ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021

സംയുക്ത ട്രേഡ് യൂണിയൻ സമിതി ജിപിഒയ്‌ക്ക്‌ മുന്നിൽ സംഘടിപ്പിച്ച ധർണയിൽ 
സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ സംസാരിക്കുന്നു

തിരുവനന്തപുരം
സംയുക്ത കർഷക മോർച്ച ആഹ്വാനം ചെയ്‌ത ഭാരത്‌ ബന്ദിന്‌ കേരളത്തിലെ കർഷകരുടെ ഐക്യദാർഢ്യം. സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ കർഷകർ പ്രതിഷേധ ധർണകളും കർഷക കൂട്ടായ്‌മകളും സംഘടിപ്പിച്ചു. കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ സംഘടിപ്പിച്ച പരിപാടികളിൽ ലക്ഷക്കണക്കിനു കർഷകർ അണിനിരന്നു.
 
തിരുവനന്തപുരത്ത്‌ രാജ്ഭവന് മുന്നിൽ സംഘടിപ്പിച്ച കർഷക കൂട്ടായ്‌മ എഐകെഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. സംയുക്ത കർഷകസമിതി ചെയർമാൻ സത്യൻ മൊകേരി അധ്യക്ഷനായി. 
 
കർഷക സംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ, ബിനോയ് വിശ്വം എംപി, കെ പി അനിൽ കുമാർ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, സഹായദാസൻ നാടാർ, ഉഴമലയ്‌ക്കൽ വേണുഗോപാൽ, സുദർശന കുമാർ, തമ്പാനൂർ രാജീവ്, എസ് കെ പ്രീജ, വി എസ് പത്മകുമാർ, കെ സി വിക്രമൻ, സന്തോഷ് യോഹന്നാൻ, വി അമ്പിളി, പി എസ്‌ പ്രശാന്ത്‌ എന്നിവർ സംസാരിച്ചു. കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ സമാപന പ്രസംഗം നടത്തി. എഐടിയുസി, ഡിവൈഎഫ്ഐ, എൻജിഒ യൂണിയൻ, കെഎംസിഎസ്‌യു, ജനാധിപത്യ മഹിളാ അസോസിയേഷൻ തുടങ്ങിയ സംഘടനകൾ കൂട്ടായ്‌മയെ അഭിവാദ്യം ചെയ്തു.
 
ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംയുക്ത കർഷക സമിതി  രാജ്ഭവന് മുന്നിൽ നടന്ന ധർണയ്‌ക്ക് കെഎസ്‌കെടിയു തിരുവനന്തപുരം ജില്ലാ കമ്മിറ്റി അഭിവാദ്യം അർപ്പിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ സംസാരിച്ചു. ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ ഐക്യദാർഢ്യ പ്രകടനം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top