25 April Thursday

കലാമേളത്തിനൊരുങ്ങി 
രംഗകലാകേന്ദ്രം, ഉദ്ഘാടനം 30ന‍്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022
വർക്കല
കലാലോകത്തിന്‌ പുത്തനുണർവേകുന്ന വർക്കല രംഗകലാകേന്ദ്രം ശനിയാഴ്‌ച വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. 
 
നാടൻകലകളുടെയും ആയോധന കലകളുടെയും സംസ്‌കാരവും പൈതൃകവും തനത് ടൂറിസവും ലോകമെമ്പാടും പ്രചരിപ്പിക്കുകയാണ് രംഗകലാകേന്ദ്രത്തിന്റെ ഉദ്ദേശ്യം. വിനോദസഞ്ചാരവകുപ്പിന്റെ വർക്കല ഗസ്റ്റ് ഹൗസ് വളപ്പിലെ രണ്ടേക്കറിൽ 13000 ചതുരശ്രയടി വിസ്തീർണത്തിലാണ് രംഗകലാകേന്ദ്രം (സെന്റർ ഫോർ പെർഫോമിങ് ആർട്‌സ്) നിർമിച്ചത്. 10 കോടി ചെലവഴിച്ച് കേരളീയ വാസ്തുശൈലിയിലായിരുന്നു കെട്ടിടനിർമാണം. വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ചർ ഡെ വലപ്‌മെന്റ് കോർപറേഷന്റെ (വിവിഡ്) നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്.
 
കൂത്തമ്പലത്തിന്റെ മാതൃകയിൽ പെർഫോമൻസ് ഹാൾ, കളരിത്തറ, ആനപ്പള്ള മതിൽ, താമരക്കുളം, ആംഫി തിയറ്റർ തുടങ്ങിയവയുണ്ട്. പാരമ്പര്യകലകളെക്കുറിച്ചുള്ള ഗവേഷണം, അവതരണം, പാരമ്പര്യ-ആധുനിക കലാരൂപങ്ങൾ തമ്മിലുള്ള താരതമ്യപഠനങ്ങൾ എന്നിവയ്ക്കും അവസരമൊരുക്കും. അലങ്കാര തടിപ്പണികൾ, മ്യൂറൽപെയിന്റിങ് എന്നിവയുമുണ്ട്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top