29 March Friday

ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

പിരപ്പൻകോട് ഹയർ സെക്കൻഡറി സ്കൂളിലെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ 
പഞ്ചായത്ത് പ്രസിഡന്റ്‌ കുതിരകുളം ജയൻ ഉദ്ഘാടനം ചെയ്യുന്നു

വെഞ്ഞാറമൂട്
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി പിരപ്പൻകോട് വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂൾ വിമുക്തി ക്ലബ്ബിന്റെയും വാമനപുരം എക്സൈസ് റെയ്ഞ്ച് ഓഫീസിന്റെയും  ആഭിമുഖ്യത്തിൽ   വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മാണിക്കൽ  പഞ്ചായത്ത് പ്രസിഡന്റ്‌ കുതിരകുളം  ജയൻ ഉദ്ഘാടനം ചെയ്തു.
 
സ്കൂളിലെ കുട്ടികളും അധ്യാപകരും പൂർവവിദ്യാർഥികളും ചേർന്നു തയ്യാറാക്കിയ  നല്ല നാളേയ്ക്കായ്  എന്ന  ഷോർട്ട് ഫിലിമിന്റെ പ്രദർശനോദ്ഘാടനം  കവി വിഭു പിരപ്പൻകോട്  നിർവഹിച്ചു.   വിമുക്തി ക്ലബ് അംഗങ്ങൾക്കുള്ള ടി ഷർട്ടുകളും ചടങ്ങിൽ വിതരണം ചെയ്തു. 
 
പ്രിവന്റീവ് ഓഫീസർ വി അനിൽകുമാർ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. പിടിഎ പ്രസിഡന്റ്‌ കെ സുരേഷ് കുമാർ അധ്യക്ഷനായി. 
 
ബ്ലോക്ക് പഞ്ചായത്ത് അംഗം കെ സജീവ്, എക്സൈസ് ഇൻസ്പെക്ടർ ജി മോഹൻകുമാർ, എസ്എംസി ചെയർമാൻ എസ് മധു,  ശ്രീകുമാർ, സ്റ്റാഫ് സെക്രട്ടറി സുരേഷ്കുമാർ, പ്രിവന്റീവ് ഓഫീസർ പി ഡി പ്രസാദ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എസ് ലീന സ്വാഗതവും വിമുക്തി ക്ലബ് കൺവീനർ സഫീലാ ബീവി നന്ദിയും പറഞ്ഞു.
 
പാറയ്ക്കൽ ഗവ. യുപിഎസിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. പാറയ്ക്കൽ ജങ്ഷനിൽ പോസ്റ്ററുകൾ പതിച്ചും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തുമാണ് ലഹരി വിരുദ്ധ ദിനം ആചരിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി ഡോ. ശ്രീലാലിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും വീഡിയോ പ്രദർശനവും നടന്നു. പിടിഎ പ്രസിഡന്റ് അജിത് സിങ്, മഞ്ജു പി വി, അമീർ ഖാൻ എന്നിവർ സംസാരിച്ചു.
 
കിളിമാനൂർ
അടയമൺ യുപിഎസിലെ ലഹരിവിരുദ്ധ ദിനാചരണം കിളിമാനൂർ എസ്‌ഐ വിജിത്ത് കെ നായർ നിർവഹിച്ചു. പ്രഥമാധ്യാപകൻ വി എസ് പ്രേംജിത്ത് അധ്യക്ഷനായി. സ്റ്റാഫ്‌ സെക്രട്ടറി എസ് പ്രദീപ്കുമാർ, വി രാജേഷ്, വി അജികുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top