24 April Wednesday

എന്റെ കേരളം മേളയ്ക്ക് കൊടിയേറി

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022

എന്റെ കേരളം പ്രദർശനമേള മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രി ജി ആർ അനിൽ, 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, കലക്ടർ നവ്ജോത് ഖോസ തുടങ്ങിയവർ സമീപം

 തിരുവനന്തപുരം

ജാതിമതഭേദമില്ലാതെ സൗഹാർദത്തോടെ കഴിയുന്ന കേരള ജനതയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗരൂകരായിരിക്കണമെന്ന് മന്ത്രി ആന്റണി രാജു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ത്രീ സുരക്ഷയ്ക്ക് ഏറ്റവും ശക്തമായ നടപടികൾ എടുക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത്‌. 
വിസ്മയ കേസ് സംബന്ധിച്ച സർക്കാരിന്റെ ഇടപെടൽ ഇതിന് തെളിവാണ്. സിൽവർ ലൈൻ കൂടി യാഥാർഥ്യമാകുന്നതോടെ കേരളം ഏത് വികസിത രാജ്യത്തോടും കിടപിടിക്കുന്ന സ്ഥിതിയിലെത്തുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. കലക്ടർ നവ്ജ്യോത് ഖോസ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ട്രാൻസ്പോർട്ട് കമീഷണർ എസ് ശ്രീജിത്ത്, ജില്ലാ വികസന കമീഷണർ വിനയ് ഘോയൽ, സബ് കലക്ടർ എം എസ് മാധവിക്കുട്ടി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി ബിൻസിലാൽ എന്നിവർ സംസാരിച്ചു. സംസ്ഥാന സർക്കാരും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണ കേന്ദ്രവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒരാഴ്ച നീളുന്ന പ്രദർശന നഗരിയിൽ മുന്നൂറോളം സ്റ്റാളുകളുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top