വർക്കല
കയർ തൊഴിലാളികൾക്ക് കൂലി വർധിപ്പിക്കണമെന്ന് ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ (സിഐടിയു) വെട്ടൂർ ബ്രാഞ്ച് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ജീവനക്കാർക്ക് നൽകിവന്നിരുന്ന മാനേജീരിയൽ സബ്സിഡി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. യൂണിയൻ ജനറൽ സെക്രട്ടറി എൻ സായികുമാർ ഉദ്ഘാടനം ചെയ്തു.
യൂണിയൻ നേതാക്കളായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ആർ അജിത്, എസ്പി അനിൽ ജോയി, വി സുധീർ, എസ് സുര, എസ് റീജ, എസ് മിനി തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ:- വി ഉദയകുമാർ (പ്രസിഡന്റ്), രാജൻ, ലതിക (വൈസ് പ്രസിഡന്റുമാർ), എൻ വിജയകുമാർ (സെക്രട്ടറി), എസ് റീജ, എസ് മിനി (ജോയിന്റ് സെക്രട്ടറിമാർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..