18 April Thursday

വിമുക്തി സെവൻസ് ഫുട്ബോൾ ടൂർണമെന്റ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

വിമുക്തി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് വിജയികള്‍

നെടുമങ്ങാട്  
ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശത്തില്‍ നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസും ആനാട്  സ്പോർട്സ് ഹബ്ബും ചേർന്ന്‌ വിമുക്തി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം സുനിത ഉദ്ഘാടനം ചെയ്തു. 14 ടീം പങ്കെടുത്ത മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ആനാട് എസ്എന്‍വിഎച്ച്എസ്എസും പെൺകുട്ടികളുടെ വിഭാഗത്തിൽ നെടുമങ്ങാട്  ദർശന എച്ച്എസ്എസും ജേതാക്കളായി. ദർശന എച്ച് എസ് എസും ഇടിഞ്ഞാർ ഗവ. ഹൈസ്കൂളും റണ്ണേഴ്സ് അപ്പായി. 
ഇടിഞ്ഞാർ ഗവ. ഹൈസ്കൂളിലെ ജോബിൻ ജോയ്, അലീന എന്നിവർ മികച്ച ഗോൾ കീപ്പർമാരായും ആനാട് എസ്എന്‍വി എച്ച് എസ് എസിലെ അമീർഖാൻ, ഇടിഞ്ഞാർ ഹൈസ്കൂളിലെ അമൃത എന്നിവർ മികച്ച കളിക്കാരായും തെരഞ്ഞെടുക്കപ്പെട്ടു. എമർജിങ് പ്ലെയറായി നെടുമങ്ങാട് ടെക്നിക്കൽ ഹൈസ്കൂളിലെ അഭിനവിനെ തെരഞ്ഞെടുത്തു. വിജയികൾക്ക് ആനാട് പഞ്ചായത്ത് പ്രസിഡന്റ്എസ് ഷൈലജ, തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമീഷണർ എ വി സലിം, വിമുക്തി ജില്ലാ മാനേജർ പി കെ ജയരാജ്, നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ  സുരൂപ് എന്നിവർ ട്രോഫികൾ സമ്മാനിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top