26 April Friday

വികസനവിരോധികളുടെ സമരം 
നഗരവാസികൾ തള്ളും: ആനാവൂർ

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

എസ് എം കാസിം അനുസ്മരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു

നേമം
കോർപറേഷൻ ഓഫീസിനു മുന്നിൽ വികസനവിരോധികൾ നടത്തുന്ന സമരാഭാസം നഗരവാസികൾ തള്ളിക്കളയുമെന്ന് സിപി ഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കാരയ്ക്കാമണ്ഡപം ജങ്‌ഷനിൽ എസ് എം കാസിം അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞാ ൽ സമരം അവസാനിപ്പിക്കുന്ന രീതിയാണ് ചേട്ടൻ ബാവയായ ബിജെപിയും അനിയൻ ബാവയായ കോൺഗ്രസും നടത്തുന്നത്. വ്യാജക്കത്തിന്റെ പേരിൽ നിയമനടപടികളും പൊലീസ് അന്വേഷണവും മേയറുടെ തന്നെ പരാതിയുടെ അടിസ്ഥാനത്തിൽ നടക്കുമ്പോഴാണ് നഗരസഭയെ അപമാനിക്കാൻ നടത്തുന്ന സമരമെന്നും അദ്ദേഹം പറഞ്ഞു.
നേമം ലോക്കൽ സെക്രട്ടറി വി എസ് ഷാജി അധ്യക്ഷനായി. ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ആർ പ്രദീപ്കുമാർ, എ കമാൽ, സതീഷ്കുമാർ, നീറമൺകര വിജയൻ, കെ പ്രസാദ്, അഡ്വ. ജെ ജെ അഭിജിത്ത്, എസ് ആർ ശ്രീരാജ്, അഡ്വ. സി സിന്ധു എന്നിവർ സംസാരിച്ചു.  
 യോഗത്തിൽ ഏറ്റവും കൂടുതൽ ദേശാഭിമാനി വരിക്കാരെ ചേർത്ത നേമം ബ്രാഞ്ചിനെയും ലളിതകലാ അക്കാദമിയുടെ ഫെലോഷിപ് നേടിയ ആഷിക്ക് സുബൈയെയും ആദരിച്ചു. ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്ബോൾ ഷൂട്ടൗട്ട് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ചിന്നക്കുടി ബ്രാഞ്ചിനും രണ്ടാം സമ്മാനം നേടിയ പൊന്നുമംഗലം ബ്രാഞ്ചിനും സമ്മാനങ്ങൾ നൽകി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top