26 April Friday

രാജ്യസമാചാരത്തിന് 175

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022
തിരുവനന്തപുരം
മലയാളത്തിലെ ആദ്യ വാർത്താപത്രമായ രാജ്യസമാചാരത്തിന്റെ 175–-ാം വാർഷികം ആഘോഷിച്ചു. രാജ്യസമാചാരം ജൂബിലി കൂട്ടായ്മയുടെ നേതൃ-ത്വത്തിൽ നടത്തിയ വാർഷികാഘോഷം മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു ഉ​ദ്ഘാടനം ചെയ്തു. കൂട്ടായ്മ ചെയർമാൻ ഡോ. കോശി എം ജോർജ് അധ്യക്ഷനായി.  ഡോ. ജോർജ് ഓണക്കൂർ, ഡോ. വള്ളിക്കാവ് മോ​​ഹൻദാസ്, ജനയു​ഗം എക്സിക്യൂട്ടീവ് എഡിറ്റർ അബ്ദുൾ ​ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. 
സമാപന സമ്മേളനം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ  പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.  പന്ന്യൻ രവീന്ദ്രൻ അധ്യക്ഷനായി. ഡോ. ഹെർമൻ ​ഗുണ്ടർട്ടിനെക്കുറിച്ചും രാജ്യസമാചാരത്തിന്റെ 42 ലക്കങ്ങളെയും അധികരിച്ച് ലേഖനമെഴുതിയ ഡോ. വള്ളിക്കാവ് മോ​ഹൻദാസിനെ ആദരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top