23 April Tuesday

ഭരണഘടനാ ദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022
തിരുവനന്തപുരം 
സംസ്ഥാന നിയമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനാഘോഷം സംഘടിപ്പിച്ചു. ഹൈക്കോടതി മുൻ ജഡ്ജിയും ‘കാപ്പ' ചെയർമാനുമായ ജസ്റ്റിസ് എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചീഫ് സെക്രട്ടറി വി പി ജോയി മുഖ്യപ്രഭാഷണം നടത്തി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ചീഫ് സെക്രട്ടറി സമ്മാനം വിതരണം ചെയ്തു. നിയമവകുപ്പ് സെക്രട്ടറി വി ഹരി നായർ അധ്യക്ഷനായി.
രാജ്യത്തിന്റെ നിലനിൽപ്പിന് ആധാരമായ ഭരണഘടനയുടെ അന്തഃസത്ത പുതുതലമുറയിലേക്ക് കൈമാറാൻ കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണ പരിപാടിയുടെ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 
എളമരം കരീം എംപി അധ്യക്ഷനായി. മുൻ ലോക്‌സഭ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി മുഖ്യാതിഥിയായി. പാർലമെന്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി, പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ബവീഷ് യു സി, എസ് ആർ ശക്തിധരൻ തുടങ്ങിയവർ സംസാരിച്ചു.
കേന്ദ്ര യുവജന കായിക മന്ത്രാലയവും ജില്ലാ നെഹ്‌റു യുവകേന്ദ്രയും സംയുക്തമായി സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണം ജസ്റ്റിസ് എ ലക്ഷ്‌മിക്കുട്ടി ഉദ്‌ഘാടനം ചെയ്‌തു.  
ബിഷാരത് ബീവി അധ്യക്ഷയായി. നെഹ്‌റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ അലിസാബ്രിൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മനു വി കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വൈലോപ്പിള്ളി സംസ്കൃതി ഭവൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, പുരാരേഖാ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഭരണഘടനാദിനമാചരിച്ചു. ഡോ. ജി എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു. ഡോ. സത്യൻ അധ്യക്ഷനായി. പി എസ് പ്രിയദർശൻ ഭരണഘടനയുടെ ആമുഖം വായിച്ചു.  എൻ നൗഫൽ സ്ത്രീധനവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ജെ റെജികുമാർ, ഡോ. പ്രിയ വർഗീസ് എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top