24 April Wednesday

വെള്ളറട, ആറ്റിങ്ങൽ ഏരിയ സമ്മേളനങ്ങൾക്ക് ഉജ്വല തുടക്കം

സ്വന്തം ലേഖകർUpdated: Saturday Nov 27, 2021

സിപിഐ എം വെള്ളറട ഏരിയ സമ്മേളനം എൻ അഭിമന്യുനഗറിൽ (കെപിഎം ഹാൾ) കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു (മുകളിൽ‍) സിപിഐ എം ആറ്റിങ്ങൽ ഏരിയ സമ്മേളനം ഡി ജയറാം നഗറിൽ (സ്വാമിജി തിയറ്റർ ചിറയിൻകീഴ്) സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

വെള്ളറട / ചിറയിൻകീഴ് 
സിപിഐ എം വെള്ളറട, ആറ്റിങ്ങൽ ഏരിയ സമ്മേളനങ്ങൾക്ക് ഉജ്വല തുടക്കം. വെള്ളറട സമ്മേളനം എൻ അഭിമന്യു നഗറിൽ(കെപിഎം ഹാൾ)  കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. 
ഏരിയ കമ്മിറ്റിയംഗം എസ്‌ നീലകണ്‌ഠൻ പതാക ഉയർത്തി. ബി കൃഷ്‌ണപിള്ള (കൺവീനർ), ടി ചന്ദ്രബാബു, വിമല മേബൽ, നീരജ്‌, അനന്തു എന്നിവരടങ്ങിയതാണ് പ്രസീഡിയം. കെ എസ്‌ മോഹനൻ (ക്രഡൻഷ്യൽ), വി മോഹനൻ (മിനിറ്റ്‌സ്‌), അഡ്വ. ഡി വേലായുധൻ നായർ (പ്രമേയം) എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു. 
പനച്ചുമൂട്‌ ഉദയൻ രക്തസാക്ഷി പ്രമേയവും വി എസ്‌ ഉദയൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി സനാതനൻ എൻ അഭിമന്യു അനുശോചനം അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ഡി കെ ശശി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,  ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പുത്തൻകട വിജയൻ, എൻ രതീന്ദ്രൻ, കെ സി വിക്രമൻ, ചെറ്റച്ചൽ സഹദേവൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി കെ ഹരീന്ദ്രൻ, ഡബ്ല്യു ആർ ഹീബ എന്നിവർ പങ്കെടുത്തു.‘ചുവപ്പിന്റെ ഇതിഹാസം’ ഡോക്യുമെന്ററി മന്ത്രി എം വി ഗോവിന്ദൻ ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പന്‌ നൽകി പ്രകാശിപ്പിച്ചു. 
ടി എൽ രാജ്‌ സ്വാഗതം പറഞ്ഞു. 120 പ്രതിനിധികളാണ്‌ പങ്കെടുക്കുന്നത്‌. സമ്മേളനം ശനിയും തുടരും. വൈ കിട്ട്‌ അഞ്ചിന്‌ വെർച്വൽ സമ്മേളനം കേന്ദ്രകമ്മിറ്റിയംഗം തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെ യ്യും.
ആറ്റിങ്ങൽ ഏരിയാസമ്മേളനം ഡി ജയറാം നഗറിൽ (സ്വാമിജി തിയറ്റർ ചിറയിൻകീഴ്) സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആ നന്ദൻ  ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം കെ രാജൻബാബു പതാക ഉയർത്തി. ജി വേണുഗോപാലൻ നായർ, കെ വാരിജാക്ഷൻ, വി ലൈജു, എം എ വാഹിദ്, ആർ സരിത എന്നിവരടങ്ങിയതാണ് പ്രസീഡിയം. 
സി പയസ് (പ്രമേയം), അഞ്ചുതെങ്ങ് സുരേന്ദ്രൻ (ക്രഡൻഷ്യൽ), എസ് അനിൽകുമാർ (മിനിറ്റ്‌സ്‌) എന്നിവർ കൺവീനർമാരായി കമ്മിറ്റികളെ തെരഞ്ഞെടുത്തു. എം പ്രദീപ് രക്തസാക്ഷി പ്രമേയവും എം മുരളി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ നേതാക്കളായ ഡി ജയറാം, എൻ രാമാനന്ദൻ, കെ സുകുമാരപിള്ള, എസ് വാസുദേവൻ എന്നിവരുടെ അനുസ്മരണ പ്രമേയങ്ങൾ പി മുരളി, ഒ എസ് അംബിക, സി ദേവരാജൻ, എ ഷൈ ലജ ബീഗം എന്നിവർ അവതരിപ്പിച്ചു. 
ഏരിയ സെക്രട്ടറി എസ് ലെനിൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ജയൻ ബാബു, സി അജയകുമാർ, ബി പി മുരളി, ആർ രാമു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി സത്യൻ, ജി സുഗുണൻ, വി ജോയി എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ ആർ സുഭാഷ് സ്വാഗതം പറഞ്ഞു. 141 പ്രതിനിധികളും ഏരിയാകമ്മിറ്റി അംഗങ്ങളുമടക്കം 161 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഞായർ  വൈകിട്ട്‌ 6ന്‌ വെർച്വൽ പൊതുസമ്മേളനം ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top