25 April Thursday

മനോരമ വാർത്ത അടിസ്ഥാനരഹിതം

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021
പാറശാല 
കുടുംബശ്രീ സംഘത്തിന് ഗ്രൂപ്പ് രജിസ്ട്രേഷൻ നൽകാതെ പഞ്ചായത്താഫീസിൽ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മർദിച്ചെന്ന മനോരമ വാർത്ത അടിസ്ഥാനരഹിതം. പാറശാലയിലെ ഒരു കുടുംബശ്രീ യൂണിറ്റ് എഡിഎസ് കമ്മിറ്റിയിൽ അപേക്ഷ നൽകാതെ സിഡിഎസ് കമ്മിറ്റി  രജിസ്ട്രേഷനുവേണ്ടി അപേക്ഷ നൽകിയതാണ് വിഷയത്തിന്‌ ആധാരമെന്ന് പഞ്ചായത്തധികൃതർ പറയുന്നു.  
 കുടുംബശ്രീ സംഘത്തിലെ അംഗം പഞ്ചായത്താഫീസിലെത്തി ബഹളംവയ്‌ക്കുകയും സിഡിഎസ്‌ യോഗം തടസ്സപ്പെടുത്തി കോൺഫറൻസ് ഹാളിലെ വാതിൽ ബലമായി തള്ളിത്തുറക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ പറഞ്ഞു. ഇവർക്ക് ഒത്താശ ചെയ്യാനായി കോൺഗ്രസിലെ അംഗങ്ങളും ഒപ്പമുണ്ടായിരുന്നതായും ആക്ഷേപമുണ്ട്. 
 പരാതിയെങ്കിൽ പാർടി പരിഹരിക്കുമെന്ന് പൊലീസ് പറഞ്ഞതായുള്ള മനോരമയിലെ ആരോപണം അടിസ്ഥാനരഹിതമെന്ന് പാറശാല എസ്എച്ച് ഒ സതികുമാർ പറഞ്ഞു.
  സിപിഐ എം പ്രവർത്തകയെന്ന മനോരമ വാർത്ത ശരിയല്ലെന്ന് പാറശാല ലോക്കൽ സെക്രട്ടറി എം എസ് സന്തോഷ്കുമാറും വ്യക്തമാക്കി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top