16 April Tuesday

ജനകീയപ്രമേയം അവതരിപ്പിച്ച് കെഎസ്‌കെടിയു

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

വട്ടിയൂർക്കാവിലെ ജനകീയ പ്രമേയ അവതരണം കെഎസ്‌കെടിയു ഏരിയ സെക്രട്ടറി 
കെ എൽ ജിജി ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
കർഷകർക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചും ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ടും കെഎസ്‌കെടിയു സംസ്ഥാനത്തെങ്ങും ജനകീയപ്രമേയം അവതരിപ്പിച്ചു. വില്ലേജ്‌–- ലോക്കൽ കേന്ദ്രങ്ങളിലായിരുന്നു പരിപാടി. ഡൽഹിയിൽ സമരത്തിൽ പങ്കെടുത്തവരെ പരിപാടിയിൽ ആദരിച്ചു.
പേരൂർക്കടയിൽ യൂണിയൻ ജില്ലാ സെക്രട്ടറി കെ ശശാങ്കനും നഗരൂരിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് എ ​ഗണേശനും പരിപാടി ഉദ്ഘാടനംചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ കമ്മിറ്റിയംഗങ്ങൾ, ഏരിയ ഭാരവാഹികൾ തുടങ്ങിയവർ ഉദ്ഘാടനംചെയ്തു.
പാളയം
പാളയം ഏരിയയിൽ ഒമ്പത്‌ മേഖലാ കേന്ദ്രത്തിൽ ജനകീയ പ്രമേയവതരിപ്പിച്ചു. വട്ടിയൂർക്കാവിൽ കെഎസ്‌കെടിയു ഏരിയ സെക്രട്ടറി കെ എൽ ജിജി ഉദ്‌ഘാടനം ചെയ്‌തു. വിവിധ കേന്ദ്രത്തിൽ പ്രസിഡന്റ് എസ് പ്രേമൻ, ജില്ലാ കമ്മിറ്റിയംഗം ചന്ദ്രവതിയമ്മ, ഏരിയ ജോയിന്റ് സെക്രട്ടറി ആർ സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് എസ് എസ്‌ പ്രദീപ്, ശ്രീകണ്‌ഠേശൻ, സി എ അനന്തചന്ദ്രൻ, പത്മനാഭൻ, സിപിഐ എം ലോക്കൽ സെക്രട്ടറി ജെ പി ജഗദീഷ് എന്നിവർ ഉദ്‌ഘാടനംചെയ്തു.
പേരൂർക്കട 
പേരൂർക്കട ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി യൂണിയൻ ജില്ലാ സെക്രട്ടറി കെ ശശാങ്കൻ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ഏരിയ സെക്രട്ടറി ആർ ദിനേശ് കുമാർ, പ്രസിഡന്റ്‌ ജി സ്റ്റാൻലി, ജില്ലാ കമ്മിറ്റി അംഗം സി രഘു, ബി ശരത് ചന്ദ്രകുമാർ, എൻ എസ് സ്റ്റാലിൻ, സിപിഐ എം ഏരിയ കമ്മിറ്റി അംഗം ബി ബിജു തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top