തിരുവനന്തപുരം
കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്‌റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന വാഹന ജാഥയ്‌ക്ക് തലസ്ഥാനത്ത് ഗംഭീര സമാപനം. ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ ബഹുരാഷ്ട്ര കുത്തകവൽക്കരണം അവസാനിപ്പിക്കുക, തൊഴിലാളി ദ്രോഹ ലേബർ കോഡ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 30ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചാരണാർഥമായിരുന്നു ജാഥ.
വർക്കല മൈതാനം ധന്യ സൂപ്പർ മാർക്കറ്റിന് സമീപം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, വർക്കല നഗരസഭാ ചെയർമാൻ കെ എം ലാജി, യൂണിയൻ ജില്ലാ പ്രസിഡന്റ് ജി വിജയകുമാർ, വൈസ് പ്രസിഡന്റ് എം പി ശശിധരൻ നായർ തുടങ്ങിയവർ ചേർന്ന് ജാഥയെ ജില്ലയിലെ ആദ്യ കേന്ദ്രത്തിലേക്ക് സ്വീകരിച്ചു. പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്തു. എം കെ യൂസഫ് അധ്യക്ഷനായി. വി സത്യദേവൻ, ജാഥാ ക്യാപ്‌റ്റൻ ഫെഡറേഷൻ ജനറൽ സെക്രട്ടറി പി സജി, മാനേജർ എസ് കൃഷ്ണ മൂർത്തി, അംഗങ്ങളായ ടി വി രാജേഷ്, എം ഹംസ, കെ പി അനിൽകുമാർ, പി പി ഹർഷകുമാർ, കവിത സാജൻ, എ ജെ സുക്കാർണോ എന്നിവർ സംസാരിച്ചു.
ആറ്റിങ്ങലിൽ നഗരസഭയ്‌ക്ക് മുന്നിൽ സ്വീകരിച്ചു. യോഗം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ആർ സുഭാഷ് ഉദ്ഘാടനം ചെയ്തു. സിപിഐ എം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എസ് ലെനിൻ അധ്യക്ഷനായി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ അധ്യക്ഷനായി. കാട്ടാക്കടയിൽ സംഘാടക സമിതി ചെയർമാൻ സ്വീകരണ യോഗത്തിൽ കെ ഗിരി അധ്യക്ഷനായി. പാറശാലയിൽ ജാഥാ ക്യാപ്റ്റൻ പി സജി ഉദ്ഘാടനം ചെയ്തു. ആറ്റപ്രം വിജയൻ അധ്യക്ഷനായി
ചാലയിൽ സമാപനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എസ് ജയിൽ കുമാർ അധ്യക്ഷനായി. ജയൻ, സി ജയൻ ബാബു, എസ് പുഷ്പലത, കെ എസ് സുനിൽകുമാർ, എസ് എ സുന്ദർ, എൻ സുന്ദരം പിള്ള തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..