23 April Tuesday

സുഭിക്ഷ കേരളം സുരക്ഷിത ഭക്ഷണം പദ്ധതിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021
തിരുവനന്തപുരം 
കെജിഒഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആഗസ്ത്‌ ഏഴിനും എട്ടിനും നടക്കുന്ന വീട്ടിടങ്ങളിലും ഓഫീസ് കോമ്പൗണ്ടുകളിലും പച്ചക്കറി കൃഷി പദ്ധതിക്ക് സൗത്ത് ജില്ലയിൽ തുടക്കമായി. പൂജപ്പുര ചൈൽഡ് കെയർ ഹോമിൽ മന്ത്രി വീണാ ജോർജ് പച്ചക്കറിത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. 
ജീവനക്കാർക്ക് വിത്തുവിതരണവും മന്ത്രി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ എസ് രഞ്ജിത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ പി അജിത്, ബുഷ്റം എസ് ദീപ, ഇ നിസാമുദീൻ തുടങ്ങിയവർ പങ്കെടുത്തു. 
 
പൂജപ്പുര ചൈൽഡ് കെയർ ഹോമിൽ കെജിഒഎയുടെ പച്ചക്കറി കൃഷി പദ്ധതി മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top