26 April Friday

നാഷണൽ ലോക് അദാലത്ത്‌ 1443 കേസ്‌ തീർപ്പായി

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022
തിരുവനന്തപുരം
നാഷണൽ ലോക് അദാലത്തിൽ  ജില്ലയിൽ 1443 കേസ്‌ തീർപ്പായി. വിവിധ കേസിലായി 46.33 കോടി രൂപ നൽകാനും  വിധിയായി. മജിസ്‌ട്രേട്ട്‌ കോടതികളിലെ 14,480 പെറ്റി കേസുകൾ തീർപ്പാക്കി.
ദേശസാൽകൃത സ്വകാര്യ ബാങ്കുകളുടെ പരാതികളിന്മേൽ 7.61 കോടി രൂപ  നൽകാൻ തീരുമാനമായി.  മോട്ടോർ വാഹന അപകട തർക്കപരിഹാര  കേസുകളിൽ മാത്രം  ജില്ലയിൽ 607 കേസ്‌ തീർപ്പായി. മൊത്തം 21. 85 കോടിരൂപ നൽകാൻ വിധിയായി.   ജില്ലയിലെ ഇരുപത് മജിസ്‌ട്രേറ്റ് കോടതികളിൽ നടന്ന പെറ്റികേസുകൾക്കായുള്ള സ്പെഷ്യൽ സിറ്റിങ്ങിൽ 14,480 കേസുകൾക്ക്‌ തീർപ്പ് കൽപ്പിച്ചു. മൊത്തം 98.10 ലക്ഷം രൂപ  പിഴയിനത്തിൽ ഈടാക്കി. 
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാൻ  പി വി ബാലകൃഷ്ണൻ,  സെക്രട്ടറി കെ വിദ്യാധരൻ, താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റി ചെയർമാൻ  കെ കെ ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top