28 March Thursday

കൈയേറിയിരുന്ന ഭൂമിയിൽ ഇനി വൃദ്ധസദനം

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022
നേമം
ബാലരാമപുരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലച്ചകോണത്ത് സ്വകാര്യ വ്യക്തികൾ കൈയേറിയ പത്ത് സെന്റ് സ്ഥലം ഒഴിപ്പിച്ചു. 
പഞ്ചായത്ത് പ്രസിഡന്റ് വി മോഹനന്റെ നേതൃത്വത്തിൽ കഴിഞ്ഞ എട്ട് മാസത്തോളം നടത്തിയ നടപടികളുടെ ഭാഗമായാണ് കൈയേറ്റം ഒഴിപ്പിച്ചത്. രണ്ടു തവണ റീ സർവേ നടപടികൾ പൂർത്തിയാക്കിയാണ് കൈയേറ്റ ഭൂമി അളന്നു തിട്ടപ്പെടുത്തിയത്.
ഇവിടെ ബാലരാമപുരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൃദ്ധസദനം പണിയുമെന്ന് വി മോഹനൻ പറഞ്ഞു. പ്രാരംഭ നടപടികൾക്കായി പഞ്ചായത്ത് പത്ത് ലക്ഷം രൂപ അനുവദിച്ചു.    വാർഡ് മെമ്പർ വത്സലകുമാരിയും ഒഴിപ്പിക്കലിന് നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top