തിരുവനന്തപുരം
ദേശാഭിമാനി വയനാട് ഓഫീസ് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതും പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഭീഷണിയും മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള വെല്ലുവിളിയാണെന്ന് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു പറഞ്ഞു. ക്യാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനത്തിലെ പെരുമാറ്റവും വർത്തമാനവും അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും ഞെട്ടിപ്പിക്കുന്നതുമാണ്. വാർത്താസമ്മേളനം റേഡിയോ പ്രഭാഷണമല്ല. ലേഖകർക്ക് ചോദ്യം ഉന്നയിക്കാനുള്ള അവകാശമുള്ളതു കൂടിയാണ്. സ്വാഭാവികമായി ചോദിക്കേണ്ട ചോദ്യം മാത്രമാണ് ഉന്നയിച്ചത്. അതിന്, മര്യാദയ്ക്ക് ഇരുന്നോണം ഇല്ലെങ്കിൽ പുറത്തേക്ക് ഇറക്കിവിടും എന്ന പ്രകോപനപരമായ മറുപടി പ്രതിപക്ഷനേതാവിൽനിന്ന് ഉണ്ടായത് അപരിഷ്‌കൃതമാണെന്നും പ്രസ്‌താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..