27 April Saturday

ക്വാറിയിൽ മണ്ണുമാന്തി 
യന്ത്രത്തിന് തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

ക്വാറിയിൽ പാറ മാറ്റുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിന് തീ പിടിച്ചപ്പോൾ

വെഞ്ഞാറമൂട്  

മാണിക്കൽ മണ്ണാറുകോണം പാറ ക്വാറിയിൽ പാറ മാറ്റുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിന് തീപിടിച്ചു. പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളുള്ള ക്വാറിയിൽ അഗ്നിരക്ഷാ സേനയുടെ ഇടപെടലിൽ വൻദുരന്തം ഒഴിവായി.
വെള്ളി വൈകിട്ട് അഞ്ചോടെയാണ്‌ അപകടം. ക്വാറിയുടെ മുകളിൽനിന്ന്‌ പാറ മാറ്റുന്നതിനിടെയാണ് എൻജിന്റെ ഭാഗത്ത് തീപടർന്നത്.
 
ഇതോടെ ഡ്രൈവർ ഇറങ്ങി ഓടി.  വെഞ്ഞാറമൂട് അഗ്നി രക്ഷാസേന ഒന്നര മണിക്കൂർ ശ്രമിച്ചാണ്‌ തീയണച്ചത്. വാഹനം പകുതിയും കത്തിനശിച്ചു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top