26 April Friday

സർക്കാർ ഇടപെടൽ 
വലിയ പ്രതീക്ഷ

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022
സ്ത്രീകൾക്കെതിരായ കേസുകളിൽ ശക്തമായ നടപടിയെടുക്കുന്ന സംസ്ഥാന സർക്കാർ വലിയ പ്രതിക്ഷകളാണ് മുന്നോട്ടുവയ്ക്കുന്നത്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നടപടികൾ സഹായകമാകുമെന്നാണ് കരുതുന്നത്. സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിലും സർക്കാർ മുൻപന്തിയിലാണ്. സാധാരണ ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം ദിനംപ്രതി വർധിക്കുകയാണ്.
നീതി അതിവേഗം
കോടതികളിൽ വർഷങ്ങൾ നീണ്ടുനിൽക്കുന്ന നിയമപോരാട്ടങ്ങളാണ്‌ നാം പലപ്പോഴും കണ്ടിട്ടുള്ളത്‌. എന്നാൽ, ഉത്രയുടെയും വിസ്മയയുടെയും കാര്യത്തിൽ ഈ കാലതാമസം മാറ്റി അതിവേഗം നീതി ലഭ്യമാക്കാൻ നമ്മുടെ സർക്കാരിന്‌ കഴിഞ്ഞു. അതിജീവിതയായ നടിയുടെ കാര്യത്തിലും നീതി ലഭ്യമാക്കുമെന്ന്‌ സംസ്ഥാന സർക്കാർ ഉറപ്പുനൽകിയതും അഭിനന്ദനാർഹമാണ്‌. ഇത്തരം കേസുകളിൽ ഇരകൾക്ക്‌ നീതി നേടിക്കൊടുക്കാൻ നമ്മുടെ സർക്കാരിന്‌ കഴിയുമെന്നാണ്‌ എന്റെ വിശ്വാസം.
ആത്മാഭിമാനത്തോടെ 
ജീവിക്കാം
സ്ത്രീ സുരക്ഷയ്ക്ക് വലിയ ശ്രദ്ധയാണ് എൽഡിഎഫ് സർക്കാർ നൽകുന്നത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും കുറ്റവാളികളായവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുന്നതിനുമുള്ള വലിയ ഇടപെടൽ സർക്കാർ നടത്തുന്നുണ്ട്. സ്ത്രീപക്ഷ കേരളം എന്ന മുദ്രാവാക്യം തന്നെ ഇതിനുദാഹരണമാണ്. ആത്മാഭിമാനത്തോടെ സ്ത്രീകൾക്ക് ജീവിക്കാൻ കഴിയുന്ന സാഹചര്യമൊരുക്കാൻ സർക്കാർ നടത്തുന്ന ഇടപെടലുകൾ പ്രശംസനീയമാണ്.
ശക്തമായ നടപടി 
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാർഹമായ കുറ്റമായി പ്രഖ്യാപിച്ചിട്ട്‌ 61 വർഷം കഴിഞ്ഞു. എങ്കിലും സ്ത്രീധന സമ്പ്രദായം പൂർണമായി ഇല്ലാതാക്കാനായിട്ടില്ല.  ഇത്തരം കേസുകളിൽ വിധിവരാൻ 10ഉം 20ഉം വർഷം എടുക്കുന്നിടത്ത്‌  ഒരു വർഷത്തിനുള്ളിൽ വിധി പുറപ്പെടുവിച്ചത്‌  സർക്കാരിന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും ഇടപെടൽ കൊണ്ടാണ്‌. ഇത്‌ അഭിനന്ദനാർഹമാണ്‌. 
സ്ത്രീ സുരക്ഷ ഉറപ്പ്  
ഇപ്പോൾ നമ്മളെ ഭരിക്കുന്നത് സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന സർക്കാരാണ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായി തന്നെയാണ് സർക്കാർ പ്രതികരിക്കുന്നത്. ഇപ്പോൾ വന്ന വിസ്മയ കേസിലെ വിധിയും അതിനുദാഹരണമാണ്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top