28 March Thursday

കൃഷിക്കൂട്ടങ്ങൾക്ക് പരിശീലനം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022
ചിറയിൻകീഴ് 
ഞങ്ങളും കൃഷിയിലേക്ക്‌ പദ്ധതിയുടെ ഭാഗമായി അഗ്രികൾച്ചർ ടെക്നോളജി മിഷ (ആത്മ 2021–-22 )നും കൃഷിവകുപ്പും സംയുക്തമായി ചിറയിൻകീഴിൽ  പരിശീലന പരിപാടി സംഘടിപ്പിച്ചു. അഴൂർ, ചിറയിൻകീഴ്, കിഴുവിലം എന്നീ പഞ്ചായത്തുകളിലെ കർഷകരെ പങ്കെടുപ്പിച്ച് തെങ്ങ് കൃഷി, കിഴങ്ങ് കൃഷി, പച്ചക്കറി കൃഷി എന്നീ കൃഷികളെ സംബന്ധിച്ചാണ് പരിശീലനം സംഘടിപ്പിച്ചത്. 
ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് പി മുരളി ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ മോഹനൻ അധ്യക്ഷനായി. വെള്ളായണി കാർഷിക കോളേജ് അസിസ്റ്റന്റ് പ്രൊഫസർ സജിതാ റാണി, ശ്രീകാര്യം സിറ്റി സിആർഐ യിലെ സയന്റിസ്റ്റ് ഷെർളി റെയ്ച്ചൽ എന്നിവർ ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് ആർ സരിത, കൃഷി അസിസ്റ്റന്റ് എസ് എ രാഹുൽ, അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ നൗഷാദ്, ചിറയിൻകീഴ് കൃഷി ഓഫീസർ ഷാജിദ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top