18 April Thursday

കോർപറേഷന്‌ 
ആർദ്രകേരളം പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

തിരുവനന്തപുരം കോർപറേഷൻ

തിരുവനന്തപുരം
ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള  2021–-22ലെ ആർദ്രകേരളം പുരസ്‌കാരം തിരുവനന്തപുരം കോർപറേഷന്‌. ജില്ലാപഞ്ചായത്ത്‌ വിഭാഗത്തിൽ കോഴിക്കോടും നഗരസഭ വിഭാഗത്തിൽ പിറവവും ബ്ലോക്ക്‌ വിഭാഗത്തിൽ മുളന്തുരുത്തിയും ഒന്നാംസ്ഥാനം നേടി. പഞ്ചായത്ത്‌ വിഭാഗത്തിൽ  ചെന്നീർക്കര (പത്തനംതിട്ട ജില്ല)യ്‌ക്കാണ്‌ പുരസ്‌കാരം.
 10 ലക്ഷം രൂപ വീതമാണ്‌ പുരസ്‌കാര തുക. ആരോഗ്യമന്ത്രി വീണാ ജോർജാണ്‌ അവാർഡ്‌ പ്രഖ്യാപിച്ചത്‌. തദ്ദേശസ്ഥാപനങ്ങൾ ആരോഗ്യമേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, പ്രതിരോധ കുത്തിവയ്‌പ്‌, വാർഡുതല പ്രവർത്തനങ്ങൾ, മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ, നടപ്പാക്കിയ നൂതനമായ ആശയങ്ങൾ, പൊതുസ്ഥലങ്ങളിലെ മാലിന്യനിർമാർജനം തുടങ്ങിയവ വിലയിരുത്തിയാണ്‌ പുരസ്‌കാരം പ്രഖ്യാപിച്ചത്‌.  2021-–-22 വർഷം ആരോഗ്യമേഖലയിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ 962.55 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ നടത്തിയതായി മന്ത്രി പറഞ്ഞു.
സംസ്ഥാനതല അവാർഡിൽ രണ്ടാംസ്ഥാനം ലഭിച്ച തദ്ദേശസ്ഥാപനങ്ങൾ: സജില്ലാ പഞ്ചായത്ത് - പാലക്കാട് ജില്ല, കോർപറേഷൻ - കൊല്ലം, നഗരസഭ കരുനാഗപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് - നെടുങ്കണ്ടം, പഞ്ചായത്ത്- പോത്തൻകോട്. പഞ്ചായത്തിന്‌ ഏഴുലക്ഷം രൂപയും മറ്റ്‌ തദ്ദേശസ്ഥാപനങ്ങൾക്ക്‌ അഞ്ചുലക്ഷം രൂപവീതവുമാണ്‌ പുരസ്‌കാരം. 
മൂന്നാം സ്ഥാനം: ജില്ലാ പഞ്ചായത്ത് - കോട്ടയം, നഗരസഭ - വൈക്കം, ബ്ലോക്ക് പഞ്ചായത്ത് - ശാസ്താംകോട്ട, പഞ്ചായത്ത് - കിനാനൂർ –-കരിന്തളം. പഞ്ചായത്തിന്‌ ആറുലക്ഷവും മറ്റ്‌ തദ്ദേശസ്ഥാപനങ്ങൾക്ക്‌ മൂന്നുലക്ഷം രൂപവീതവുമാണ്‌  പുരസ്‌കാരം. 
പഞ്ചായത്തുകൾക്ക്‌ ജില്ലാതലത്തിൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്‌. തിരുവനന്തപുരം ജില്ലയിൽ  കിളിമാനൂർ, കാട്ടാക്കട, പനവൂർ പഞ്ചായത്തുകൾ യഥാക്രമം ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനങ്ങൾ നേടി. ഒന്നാംസ്ഥാനത്തിന്‌ അഞ്ചുലക്ഷം രൂപയും രണ്ടാംസ്ഥാനത്തിന്‌ മൂന്നും മൂന്നാംസ്ഥാനത്തിന്‌ രണ്ടും ലക്ഷം രൂപ ലഭിക്കും.
മറ്റ്‌ ജില്ലകൾ: ജില്ല, ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനങ്ങൾ ലഭിച്ച പഞ്ചായത്ത്‌ എന്ന ക്രമത്തിൽ: കൊല്ലം–-കല്ലുവാതുക്കൽ, ആലപ്പാട്, വെസ്റ്റ് കല്ലട. പത്തനംതിട്ട–- ഓമല്ലർ, വടശ്ശേരിക്കര, ഏഴംകുളം. ആലപ്പുഴ–- എഴുപുന്ന,  പനവള്ളി, മാരാരിക്കുളം നോർത്ത്. കോട്ടയം–- മാഞ്ഞൂർ, വാഴൂർ, മറവൻതുരുത്ത്. ഇടുക്കി: അറക്കുളം, കൊന്നത്തടി, കോടിക്കുളം. എറണാകുളം–-മണീട്, പൈങ്കോട്ടൂർ, കുമ്പളം. തൃശൂർ–- പുന്നയൂർകുളം, കൈപ്പറമ്പ, മണലൂർ. പാലക്കാട്–- വെള്ളിനേഴി, മുതുതല, വടകരപതി. മലപ്പുറം–- പോരൂർ, വഴിക്കടവ്, പെരുമന ക്‌ളാരി. കോഴിക്കോട്: പനങ്ങാട്, അരികുളം, കടലുണ്ടി. വയനാട്: നൂൽപ്പൂഴ, കണിയാമ്പറ്റ, വെള്ളമുണ്ട. കണ്ണൂർ–- കോട്ടയം, ധർമടം, കണ്ണപുരം‌. കാസർകോട്‌–- കയ്യൂർ–- ചീമേനി, ബളാൽ, മടിക്കൈ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top