തിരുവനന്തപുരം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) സൗത്ത് ജില്ലാ സമ്മേളനത്തിന് അനുബന്ധമായ സഹകരണ സെമിനാർ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്‌ഘാടനം ചെയ്‌തു. സഹകരണ പ്രസ്ഥാനത്തെ തകർക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കെജിഒഎ സൗത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി എസ് വി ശിശിർ അധ്യക്ഷനായി. സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ജോസ് ഫിലിപ്പ്, എസ് വിജയകുമാർ, ടി അയ്യപ്പൻ നായർ, എം പി അനിൽകുമാർ, ആർ പ്രമീള എന്നിവർ സംസാരിച്ചു. പി വി ജിൻരാജ്, പി കെ വിനുകുമാർ, എസ് ബി എസ് പ്രശാന്ത്, പി എസ് ജയചന്ദ്രൻ, ഡോ. സംഗീത പ്രതാപ്, എം ഷാജഹാൻ, എം എൻ ശരത്ചന്ദ്രലാൽ, എസ് എസ് ബിജി, എ മൻസൂർ, ടി അജയകുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..