26 April Friday

കരകുളം പഞ്ചായത്ത് ബജറ്റ്: കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്ക്‌ മുൻഗണന

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023
കരകുളം  
വിദ്യാഭ്യാസം, മാലിന്യ സംസ്കരണം, സംരംഭകത്വം, കുടിവെള്ളം, കാർഷികം, ആരോഗ്യ മേഖലകൾക്ക് മുൻഗണന നൽകുന്ന പദ്ധതികളിലൂന്നി കരകുളം പഞ്ചായത്തിലെ 2023-–-24 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ്‌ ടി സുനിൽ കുമാർ അവതരിപ്പിച്ചു. പ്രസിഡന്റ്‌ യു ലേഖാറാണി അധ്യക്ഷയായി. 45,56,26,982 രൂപ വരവും 45,17,19,948 രൂപ ചെലവും 39,07,034 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
മികച്ച സംസ്കരണം മികവുളള സംസ്കാരം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവ–- അജൈവ മാioന്വ സംസ്കരണത്തിനായി എസിഎഫ് നിർമാണത്തിന് 40 ലക്ഷം രൂപയും ബയോ കമ്പോസ്റ്റ് ബിൻ വിതരണത്തിന് 7 ലക്ഷം രൂപയും സിസിടിവി സ്ഥാപിക്കാൻ 5 ലക്ഷം രൂപവും വകയിരുത്തി. കാർഷിക മേഖലയ്ക്ക് ഒരു കോടി 4 ലക്ഷം രൂപയും പരിസ്ഥിതി സംരക്ഷണത്തിന് 16 ലക്ഷം രൂപയും വകയിരുത്തി. റോഡുകൾക്കായി 2.91 കോടി രൂപയും തെരുവ് വിളക്ക് പരിപാലനത്തിന് 40 ലക്ഷം രൂപയും കുടിവെള്ള പദ്ധതിക്കായ് 46 ലക്ഷവും ലൈഫ് പദ്ധതിക്കായി ഒന്നര കോടിയും മാറ്റി വെച്ചിട്ടുണ്ട്. കുട്ടികൾക്ക് കേൾവി കുറവ് കണ്ടെത്തി ഉപകരണങ്ങൾ വാങ്ങി നൽകാനും മറ്റ് പരിശോധനകൾക്കും പദ്ധതി നടപ്പിലാക്കും. സ്കൂളുകളുടെയും  വിദ്യാർഥികളുടെയും ഉന്നമനത്തിനായി 'മികവിനൊരു കൈത്താങ്ങ്', ഉദ്യോഗാർഥികൾക്കായി 'ഞങ്ങളും സർവീസിലേക്ക്', കായിക മേഖലയ്ക്കായി 'പ്ലേ ഫോർ ഗോൾഡ്', അങ്കണവാടികൾക്കായി 'കളിയൂഞ്ഞാൽ' പദ്ധതികളും നടപ്പിലാക്കും. നൂതന സംരംഭങ്ങൾക്കായി 20 ലക്ഷം രൂപയും വനിതാ ശിശു വയോജന ഭിന്നശേഷി വിഭാഗങ്ങൾക്കും പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top