20 April Saturday

തിരുവനന്തപുരം നഗരസഭ ബജറ്റ്‌ പാസാക്കി

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

തിരുവനന്തപുരം

തിരുവനന്തപുരം നഗരസഭയുടെ 2020–-21 ബജറ്റ്‌  വ്യാഴാഴ്‌ച മേയർ കെ ശ്രീകുമാറിന്റെ അധ്യക്ഷതയിൽ നടന്ന കൗൺസിൽ യോഗം ചർച്ചയ്‌ക്ക്‌ ശേഷം പാസാക്കി. നഗരത്തിന്റെ അടിസ്ഥാനവികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും ഊന്നൽനൽകി 1288.13 കോടി വരവുള്ള ബജറ്റാണ്‌ ചൊവ്വാഴ്‌ച ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അവതരിപ്പിച്ചത്‌. 1151.57 കോടി ചെലവും 136.55 കോടി മിച്ചവുമാണ്‌  പ്രതീക്ഷിക്കുന്നത്‌. 101 പുതിയ പദ്ധതികളാണ്‌ ഭരണസമിതിയുടെ അഞ്ചാമത്തെ ബജറ്റിലുള്ളത്‌. “കൈവിടാതിരിക്കാം നമുക്ക്‌ നമ്മുടെ നാടിനെ’ എന്ന അതിജീവനപദ്ധതിയിൽ 25 കോടി രൂപ വകയിരുത്തി. കോവിഡ്‌ പോലെയുള്ള രോഗങ്ങളുണ്ടാകുമ്പോൾ ആവശ്യമായ പ്രതിരോധപ്രവർത്തനങ്ങൾ, ബോധവൽക്കരണം, ഭക്ഷണം, മരുന്ന്‌ എന്നിവ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണിത്‌.   ബിജെപി–-യുഡിഎഫ്‌ കൗൺസിലർമാർ ബജറ്റ്‌ ചർച്ച ബഹിഷ്‌കരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top