25 April Thursday

കമ്യൂണിറ്റി കിച്ചൻ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

നെടുമങ്ങാട്

ലോക്ക്‌ഡൗണിന്റെ പശ്ചാത്തലത്തില്‍ നെടുമങ്ങാട് നഗരസഭയിൽ കമ്യൂണിറ്റി കിച്ചനുകള്‍ ശനിയാഴ്‌ച ആരംഭിക്കും. നെടുമങ്ങാട് നഗരസഭ ചെയർമാന്റെ ചേമ്പറിൽ ചേർന്ന നഗരസഭാ ജനപ്രതിനിധികൾ, ആരോഗ്യവിഭാഗം ജീവനക്കാർ, ഡിവൈഎസ്‌പി, താലൂക്ക് സപ്ലൈ ഓഫീസർ, സപ്ലൈകോ ഉദ്യോഗസ്ഥർ, ഫുഡ് ആൻഡ്‌ സേഫ്റ്റി ജീവനക്കാര്‍ എന്നിവരുടെ യോഗത്തിലാണ്‌ തീരുമാനം. പാചക തൊഴിലാളികൾക്കും വിതരണക്കാർക്കും ആവശ്യമായ സുരക്ഷാമാർഗങ്ങൾ ഒരുക്കിയാണ് നഗരസഭയിലെ 39 വാർഡിലും കമ്യൂണിറ്റി കിച്ചൻ സേവനം ലഭ്യമാക്കുന്നത്. വാർഡ് കൗൺസിലർമാരുടെയും ആശാവർക്കർമാരുടെയും നേതൃത്വത്തിൽ ഇതിനർഹരായവരുടെ പട്ടിക തയ്യാറാക്കി വരികയാണ്. കമ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങൾക്കായി 41ഓളം സന്നദ്ധപ്രവർത്തകരും തയ്യാറായി കഴിഞ്ഞു. വിവിധ യുവജന സംഘടനകളോടും രാഷ്ട്രീയ പാർടികളോടും കൂടുതൽ സന്നദ്ധപ്രവർത്തകരുടെ ലിസ്റ്റ് നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. കൗൺസിലർ ജെ കൃഷ്ണകുമാർ കൺവീനറായി ജനപ്രതിനിധികളും വിവിധ വകുപ്പിലെ ജീവനക്കാരും അടങ്ങുന്ന കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്. സന്നദ്ധപ്രവർത്തകരുടെ ആദ്യഘട്ട ലിസ്റ്റ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവന് കൈമാറി. ഫോൺ: 9847855222, 9526377112, 9539519585.

കിളിമാനൂർ

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരും തുണയില്ലാത്തവർക്ക് ഭക്ഷണമെത്തിക്കാൻ കമ്യൂണിറ്റി കിച്ചനുകളുമായി കിളിമാനൂർ, പഴയകുന്നുമ്മേൽ പഞ്ചായത്തുകൾ. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ 17 വാർഡുകളിലും അങ്കണവാടികൾകേന്ദ്രീകരിച്ചായിരിക്കും കമ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിക്കുക. ഒരു ആശാവർക്കർ, അങ്കണവാടി ടീച്ചർ, നാല് കുടുംബശ്രീ പ്രവർത്തകർ, ഒരു സന്നദ്ധപ്രവർത്തകൻ എന്നിവരാണ് ഓരോ വാർഡിലും കമ്യൂണിറ്റി കിച്ചനൊരുക്കാൻ സഹായിക്കുന്നത്.  ഇങ്ങനെ പ്രഭാത ഭക്ഷണവും ഊണും നൽകും. കിളിമാനൂർ പഞ്ചായത്തിൽ 180 പേർക്കാണ് കമ്യൂണിറ്റി കിച്ചൻ പ്രകാരം ഭക്ഷണം ഒരുക്കുന്നത്. ഇതിനായി പഞ്ചായത്ത് പരിധിയിലെ ഒരു കാറ്ററിങ്‌ യൂണിറ്റ് സ്വമേധയാ രം​ഗത്തെത്തി. ഒപ്പം പൊതുജനങ്ങളുടെ സഹകരണവുമുണ്ടാകും.

പാലോട്

സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം നന്ദിയോട് പഞ്ചായത്തിൽ സാമൂഹ അടുക്കള ആരംഭിക്കും. സേവനം ആവശ്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 9496816433, 9447323030, 9745340745.

ആര്യനാട്

ഉഴമലയ്ക്കൽ പഞ്ചായത്തിൽ വ്യാഴാഴ്ചമുതൽ സാമൂഹ അടുക്കള ആരംഭിക്കും. ഭക്ഷണത്തിന് പുറമെ ആംബുലൻസ് സേവനവും ലഭ്യമാക്കും. ഫോൺ: 9446968977.

കരകുളം 

കരകുളം പഞ്ചായത്തിൽ കമ്യൂണിറ്റി കിച്ചനും ഹെൽപ്പ് ഡെസ്കും വെള്ളിയാഴ്ചമുതൽ പ്രവർത്തനമാരംഭിക്കും. പഞ്ചായത്ത് മേഖലയിൽ തെരുവിൽ കഴിയുന്നവർ, അലഞ്ഞുതിരിഞ്ഞ് നടക്കുന്നവർ, നിരാലംബർ തുടങ്ങിയവരെ പുനരധിവസിപ്പിക്കാനും ഭക്ഷണം പാചകം ചെയ്ത് കഴിക്കാൻ ബുദ്ധിമുട്ടുള്ളവരടക്കമുള്ളവർക്ക് ഭക്ഷണം വീടുകളിലെത്തിക്കാനും സംവിധാനമൊരുക്കും. പഞ്ചായത്തിൽ വട്ടപ്പാറ, കരകുളം മേഖല കേന്ദ്രീകരിച്ച് പാചകപ്പുരകൾ ആരംഭിക്കും. യുവജന സംഘടനകൾ, ക്ലബുകൾ എന്നിവ കേന്ദ്രീകരിച്ച് 200 പേരടങ്ങുന്ന സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മ രൂപീകരിച്ച് ഭക്ഷണവും ഭക്ഷ്യവസ്തുക്കളും അവശ്യമരുന്നുകളും എത്തിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ സന്ദർശിച്ച് സുരക്ഷിതത്വം ഉറപ്പാക്കാനും അടിയന്തര സഹായമെത്തിക്കാനും തീരുമാനിച്ചു. 8075917540 എന്ന നമ്പരിൽ 24 മണിക്കൂറും സജ്ജമായ കോൾ സെന്റർ പ്രവർത്തിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top