കിളിമാനൂർ
വിദ്യാർഥികളുടെ സമഗ്രവികസനം ലക്ഷ്യംവച്ച് മടവൂർ ഗവ. എൽപിഎസ് ‘കായികഗ്രാമം ഞങ്ങളിലൂടെ’ പദ്ധതിക്ക് തുടക്കം കുറിച്ചു. കായികമന്ത്രി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വി ജോയി എംഎൽഎ അധ്യക്ഷനായി.
പ്രഥമാധ്യാപകനായിരുന്ന ഇക്ബാൽ, പിടിഎ പ്രസിഡന്റ് ബിനുകുമാർ, രുഗ്മ പ്രശാന്ത് എന്നിവർക്ക് മന്ത്രി ഉപഹാരം നൽകി. വോളിബാൾതാരം എസ് ബി അക്ബർഖാനെ ആദരിച്ചു.
കിളിമാനൂർ ബ്ലോക്ക് മെമ്പർ അഫ്സൽ, വാർഡ് മെമ്പർ എം എസ് റാഫി, കെ മോഹൻദാസ്, ബിപിസി വി ആർ സാബു, പിടിഎ പ്രസിഡന്റ് ഡി സന്തോഷ്, എസ്എംസി ചെയർമാൻ പി സജിത്കുമാർ, എ ഇഖ്ബാൽ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..