17 September Wednesday
കൂത്ത്പറമ്പ് രക്തസാക്ഷി ദിനാചരണം

മാനുഷം ആംബുലൻസ്, 
മൊബൈൽ മോർച്ചറി ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

മാനുഷം ആംബുലൻസ്, മൊബൈൽ മോർച്ചറി എന്നിവയുടെ ഉദ്‌ഘാടനവും 
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ നിർവഹിക്കുന്നു

 
കാട്ടാക്കട 
ഡിവൈഎഫ്ഐ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കൂത്ത്പറമ്പ് രക്തസാക്ഷി ദിനാചരണവും നെഞ്ചുണർത്തിയ മാനുഷം ആംബുലൻസ്, മൊബൈൽ മോർച്ചറി  എന്നിവയുടെ  ഉദ്‌ഘാടനവും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ്‌ ആർ രതീഷ് അധ്യക്ഷനായി.
ബ്ലോക്ക് സെക്രട്ടറി വി വി അനിൽകുമാർ, ഐ ബി സതീഷ് എംഎൽഎ , ജി സ്റ്റീഫൻ എംഎൽഎ , സിപിഐ എം ഏരിയ സെക്രട്ടറി കെ ഗിരി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ വി വിനീത്, ജില്ലാ കമ്മിറ്റി അംഗം രമേശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ് കുമാർ, പഞ്ചായത്ത് പ്രസിഡന്റ്‌ കെ അനിൽകുമാർ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് വിജയകുമാർ, ജെ ബീജു, യുവകവികളായ അഖിലൻ ചെറുകോട്, കുറ്റിയാനിക്കാട് ദിലീപ് എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം ഷൈൻ നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top