24 April Wednesday

പരിശീലനം ഉഷാർ

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021

ടോക്യോയിലെ ഒളിപിക്‌സ് വില്ലേജിൽ നോഹ നിർമൽ ടോം, അലക്സ് ആന്റണി, എം പി ജാബിർ, അമോജ് ജേക്കബ്, മുഹമ്മദ് അനസ് എന്നിവർ

തിരുവനന്തപുരം
പരിശീലനം ഉഷാറാണ്‌. ഞായറാഴ്‌ചയാണ്‌ പരിശീലനം തുടങ്ങിയത്‌. കോവിഡ്‌ നിയന്ത്രണങ്ങൾ കർക്കശമാണ്‌. എല്ലായിടത്തും കറങ്ങി നടക്കാനൊന്നും പറ്റില്ല–-ടോക്യോയിൽനിന്ന്‌ ഒളിമ്പിക്‌സ്‌ വിശേഷങ്ങൾ ദേശാഭിമാനിയുമായി പങ്കുവയ്‌ക്കുകയായിരുന്നു ഇന്ത്യൻ മിക്‌സഡ്‌ റിലേ ടീം അംഗമായ അലക്‌സ്‌ ആന്റണി.
"താമസിക്കുന്ന സ്ഥലത്തിന്‌ സമീപം തന്നെയായിരുന്നു പരിശീലനം. സ്‌റ്റേഡിയത്തിലേക്ക്‌ പോയില്ല. തിങ്കളാഴ്‌ച വൈകിട്ടുമുതൽ സ്‌റ്റേഡിയത്തിൽ പരിശീലനം ആരംഭിക്കും. ഞങ്ങൾ താമസിക്കുന്ന ബ്ലോക്കിൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ട്‌. ഭക്ഷണത്തിന്റെ കാര്യവും എടുത്ത്‌ പറയണം. ഭക്ഷണം കൊള്ളാം. നമ്മുടെ പൊറോട്ടയോടും ബീഫ്‌ കറിയോടും സാമ്യമുള്ള വിഭവങ്ങളുണ്ട്‌. എന്നാൽ, നമ്മുടെ പാചക ശൈലിയിൽ അല്ല ഇവ തയ്യാറാക്കിയിരിക്കുന്നതെന്നുമാത്രം. സാധാരണ ഗതിയിൽ ജപ്പാൻ, ചൈന എന്നിവിടങ്ങളിൽ എത്തുമ്പോൾ ഭക്ഷണം വലയ്‌ക്കാറുണ്ട്‌. ഇക്കുറി ആ പ്രശ്‌നമില്ല. അക്കാര്യത്തിലും ആശ്വാസവും സന്തോഷവുമുണ്ട്‌–അലക്‌സ്‌ പറഞ്ഞു. പുല്ലുവിള സ്വദേശിയും മത്സ്യത്തൊഴിലാളി കുടുംബാംഗവുമാണ്‌ അലക്‌സ്‌ ആന്റണി.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top