29 March Friday
വിവരം ലഭിക്കാൻകിയോസ്‌ക്‌

ക്ലീനായി കുളങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

നവീകരിച്ച പുത്തൻചന്ത ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രക്കുളം ഡെപ്യുട്ടി മേയർ പി കെ രാജു, സ്ഥിരം സമിതി അധ്യക്ഷരായ എസ് സലിം, 
ഡി ആർ അനിൽ, എൽ എസ് ആതിര എന്നിവർ സന്ദർശിക്കുന്നു

തിരുവനന്തപുരം
കോർപറേഷൻ സ്‌മാർട്‌ സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി സജ്ജീകരിച്ച അഞ്ച്‌ ഇൻഫർമേഷൻ കിയോസ്‌കുകളും നവീകരിച്ച ശ്രീകണ്ഠേശ്വരം ശിവക്ഷേത്രം, പുത്തൻചന്ത ശ്രീബാലസുബ്രഹ്മണ്യക്ഷേത്രം കുളങ്ങളും നാടിന്‌ സമർപ്പിച്ചു. 
ക്ഷേത്രക്കുളങ്ങളുടെ ഭാഗമായി മണ്ഡപം, കുളിക്കടവ്, ഇരിപ്പടങ്ങൾ, ചുവർചിത്രങ്ങൾ, ജലശുചീകരണ സംവിധാനം, സെക്യൂരിറ്റി ക്യാബിൻ, പുൽത്തകിടി, വെളിച്ച സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്‌. ജനങ്ങൾക്കും ടൂറിസ്റ്റുകൾക്കും നഗരത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്ന തരത്തിലാണ്‌ ഇൻഫർമേഷൻ കിയോസ്കുകൾ സജ്ജീകരിച്ചത്‌. പാളയം നഗരസഭ ഓഫീസ്, ഗാന്ധിപാർക്ക്, നേപ്പിയർ മ്യൂസിയം, പ്ലാനറ്റോറിയം, തമ്പാനൂർ ബസ് ടെർമിനൽ എന്നിവിടങ്ങളിലാണ് ഇൻഫർമേഷൻ കിയോസ്കുകൾ. 
ഡെപ്യൂട്ടി മേയർ പി കെ രാജു ഉദ്‌ഘാടനം ചെയ്‌തു. സ്ഥിരം സമിതി അധ്യക്ഷരായ എൽ എസ്‌ ആതിര, എസ് സലിം, ഡി ആർ അനിൽ, സ്മാർട്ട് സിറ്റി സിഇഒ വിനയ് ഗോയൽ എന്നിവർ സംസാരിച്ചു. സാംസ്കാരിക കലാപരിപാടികളും നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top