തിരുവനന്തപുരം
ജില്ലയിൽ ശേഷിക്കുന്ന മൂന്ന് താലൂക്കിലെ പട്ടയവിതരണം ഉടൻ പൂർത്തിയാക്കാനും പട്ടയവിതരണവുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും പരിശോധിക്കാനും വികസന സമിതി യോഗം തീരുമാനിച്ചു. കാട്ടാക്കട -നെയ്യാർ ഡാം, അരുവിക്കര-, വെള്ളറട ഉൾപ്പെടെയുള്ള റോഡുകൾക്ക് അടിയന്തര ശ്രദ്ധ നൽകി ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച കെഎസ്ആർടിസി ബസ് സർവീസുകൾ മൂന്നുമാസത്തിനുള്ളിൽ പുനഃസ്ഥാപിക്കാനും തീരുമാനമായി.
കലക്ടർ നവ്‌ജ്യോത് ഖോസ അധ്യക്ഷയായി. ജില്ലയിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, അവരുടെ പ്രതിനിധികൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് ജെ അനിൽ ജോസ്, ജില്ലാ പ്ലാനിങ് ഓഫീസർ വി എസ് ബിജു, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, വകുപ്പു പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..