29 March Friday

ജലസംരക്ഷണ പ്രവർത്തനങ്ങൾ
മാതൃക: കേന്ദ്രസംഘം

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022
തിരുവനന്തപുരം
ജലസംരക്ഷണ പ്രവർത്തനങ്ങളിൽ ജില്ല നടത്തുന്ന ഇടപെടലുകൾ അനുകരണീയമെന്ന്‌ കേന്ദ്രസംഘം. ജലശക്തി അഭിയാന്റെ ഭാഗമായി കേരളത്തിലെ വിവിധ  പദ്ധതികൾ നിരീക്ഷിക്കാനെത്തിയതായിരുന്നു സംഘം. നവകേരളം മിഷന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിയുൾപ്പെടെയുള്ളവ സംയോജിപ്പിച്ച് നടപ്പാക്കുന്ന പ്രവർത്തനങ്ങളിലെ സ്ത്രീ പങ്കാളിത്തം അത്ഭുതപ്പെടുത്തുന്നതായി സംഘാംഗം പ്രാങ്കൂർ ഗുപ്ത പറഞ്ഞു. കഴിഞ്ഞ ദിവസം വിതുര പഞ്ചായത്തിൽ സംഘടിപ്പിച്ച ജലനടത്തത്തിലും ജലസഭയിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവകേരളം കർമസമിതി ചെയർപേഴ്സൺ ഡോ. ടി എൻ സീമയുമായി സംഘം സംസാരിച്ചു. നവകേരള മിഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചും വിവിധ ജലസംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ചും  ചർച്ച നടത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ അവസാന ദിനമായ ശനിയാഴ്ച പുല്ലമ്പാറ പഞ്ചായത്തിലെ നീരുറവ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികളും സന്ദർശിച്ചു. കളരിവനത്തിൽ ഓർമയ്‌ക്കായി വൃക്ഷത്തൈകളും നട്ടു.  തൊഴിലുറപ്പ് പദ്ധതി ജില്ലാ എൻജിനിയർ ദിനേശ് പപ്പൻ, ഭൂജല വകുപ്പ് ഉദ്യോഗസ്ഥ സാന്റി, ജോയിന്റ് ബിഡിഒ സുചിത്രൻ എന്നിവരും കേന്ദ്ര സംഘത്തെ അനുഗമിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top