19 March Tuesday

ബിഎം ആൻഡ് ബിസി റോഡുകൾ നാടിന്റെ മുഖച്ഛായ മാറ്റും: മന്ത്രി

സ്വന്തം ലേഖകൻUpdated: Sunday Jun 26, 2022

നവീകരിച്ച പുത്തൻപാലം -വെഞ്ഞാറമൂട് -ആറ്റിങ്ങൽ റോഡ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യുന്നു

 
വെഞ്ഞാറമൂട്
ബിഎം ആൻഡ് ബിസി നിലവാരത്തിലെ റോഡുകൾ നാടിന്റെ മുഖച്ഛായ മാറ്റുമെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ്. മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 15,000 കിലോമീറ്റർ റോഡ്‌ ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തും. വാമനപുരം മണ്ഡലത്തിലെ നവീകരിച്ച പുത്തൻപാലം- വെഞ്ഞാറമൂട് -ആറ്റിങ്ങൽ റോഡ്, വാമനപുരം കളമച്ചൽ റോഡ് എന്നിവയുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.  
പുത്തൻപാലം- വെഞ്ഞാറമൂട്- ആറ്റിങ്ങൽ റോഡ് 21 കോടി ചെലവഴിച്ചാണ് നവീകരിച്ചത്. ആനാട്, പനവൂർ, പുല്ലമ്പാറ, നെല്ലനാട്, മുദാക്കൽ പഞ്ചായത്തുകളിലൂടെയും ആറ്റിങ്ങൽ നഗരസഭയിലൂടെയും കടന്നുപോകുന്ന 27.76 കിലോമീറ്റർ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് നിർമിച്ചത്. ഡി കെ മുരളി എംഎൽഎ അധ്യക്ഷനായി. എ എ റഹിം എംപി മുഖ്യാതിഥിയായി. ഒ എസ് അംബിക എംഎൽഎ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി അമ്പിളി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി വി രാജേഷ്, എസ് മിനി, എ ചന്ദ്രബാബു, ജില്ലാ പഞ്ചായത്തംഗം കെ ഷീലാകുമാരി, വൈസ് പ്രസിഡന്റ്‌ എസ് ആർ അശ്വതി, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ബി ശ്രീകണ്ഠൻ, സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം, പുല്ലമ്പാറ ദിലീപ്, അജിത് രാമചന്ദ്രൻ, ആർ ജ്യോതി തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top