കിളിമാനൂർ
കിളിമാനൂർ ടൗണിലെ പുനർനിർമിച്ച കൊച്ചുപാലവും പുതിയകാവ് മുതൽ കൊച്ചുപാലംവരെ നവീകരിച്ച റോഡും മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. രണ്ട് കോടി രൂപ ചെലവിലാണ് കൊച്ചുപാലവും റോഡും പൂർത്തീകരിച്ചത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമാണ ചുമതല. ഒ എസ് അംബിക എംഎൽഎ അധ്യക്ഷയായി. സിപിഐ എം ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ, ജനതാദൾ നേതാവ് വല്ലൂർ രാജീവ്, കോൺഗ്രസ് എസ് നേതാവ് കിളിമാനൂർ പ്രസന്നൻ, പഞ്ചായത്ത് പ്രസിഡന്റ് കെ രാജേന്ദ്രൻ, എക്സി. എൻജിനിയർ ആർ ജ്യോതി, എൻ സലിൽ, പി ഹരീഷ്, എൻ എസ് അജ്മൽ, വി എസ് അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..