25 April Thursday

സിപിഐ എമ്മിന്റെ സ്തൂപവും 
പ്രചാരണ ബോർഡും തകർത്തു

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

പ്ലാമൂട്ടുക്കടയിൽ സിപിഐ എം സ്ഥാപിച്ച സ്തൂപം തകർത്തനിലയിൽ

പാറശാല
സിപിഐ എമ്മിന്റെ  സ്തൂപവും പ്രചാരണബോർഡും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. പ്ലാമൂട്ടുക്കട ജങ്‌ഷനിൽ സ്ഥാപിച്ചിരുന്ന അരിവാൾ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത സ്തൂപവും സമീപത്തെ ഫ്ലക്സ് ബോർഡുമാണ് തകർത്തത്.
40 വർഷംമുമ്പ്‌ സ്ഥാപിച്ച സ്തൂപമാണ് തകർത്തത്. ശനി പുലർച്ചെ ചാരോട്ടുകോണം ഭാഗത്തുനിന്ന്‌  ബൈക്കിലെത്തിയ സംഘമാണ്‌ അക്രമം നടത്തിയത്. ഇതിന്റെ ദൃശ്യം സമീപ  സ്ഥാപനത്തിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്‌. രാഷ്ട്രീയ സംഘർഷങ്ങളില്ലാത്ത  ഗ്രാമപ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ  ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌ സിപിഐ എം കാരോട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. 
പൊഴിയൂർ പൊലീസിൽ പരാതി നൽകി. ഉദിയൻകുളങ്ങര ജങ്‌ഷനിൽ സ്ഥാപിച്ചിരുന്ന സിപിഐ എമ്മിന്റെ പ്രചാരണ ബോർഡ് കഴിഞ്ഞ ദിവസം കോൺഗ്രസുകാർ നശിപ്പിച്ചിരുന്നു. വ്യാഴം രാത്രി പരശുവയ്‌ക്കൽ ജങ്‌ഷനു സമീപം  സ്ഥാപിച്ച പ്രചാരണ ബോർഡും നശിപ്പിച്ചു. 
കാരോട് ചാരോട്ടു കോണത്ത് സിപിഐ എമ്മിന്റെ പ്രചാരണ ബോർഡ് കോൺഗ്രസുകാർ കത്തിച്ചു. ചെങ്കലിലെ മര്യാപുരം, കൊച്ചോട്ടുകോണം, കരിക്കിൻവിള എന്നിവിടങ്ങളിലെ കൊടിതോരണങ്ങളും കൊടിമരവും പ്രചാരണ ബോർഡും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു.
സ്തൂപവും പ്രചാരണ ബോർഡും തകർത്തതിൽ പ്രതിഷേധിച്ച് സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധയോഗം ഏരിയ കമ്മിറ്റിയംഗം എസ് കെ ബെൻഡാർവിൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം ആർ സുശീലൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ആർ സതികുമാർ, ജെ ജോജി, എസ് ബി ആദർശ്, പി എസ് മേഘവർണൻ എന്നിവർ സംസാരിച്ചു. സ്തൂപവും പ്രചാരണബോർഡും കെ ആൻസലൻ എംഎൽഎയും സിപിഐ എം ഏരിയ സെക്രട്ടറി എസ് അജയകുമാറും സന്ദർശിച്ചു.
പരശുവയ്‌ക്കൽ ജങ്‌ഷന് സമീപത്തെ സിപിഐ എമ്മിന്റെ ഫ്ളക്സ് ബോർഡ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതിനെതിരെ പ്രതിഷേധയോഗം സംഘടിപ്പിച്ചു. സിപിഐ എം ഏരിയ കമ്മിറ്റിയംഗം വി താണുപിള്ള ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം എൻ രാധാകൃഷ്ണൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം എൽ മഞ്ചുസ്മിത, ലോക്കൽ സെക്രട്ടറി കെ മധു, പരശുവയ്ക്കൽ മോഹനൻ, പി ലോറൻസ്, ജെ ജയദാസ്, എസ് എൻ അഭിഷേക് എന്നിവർ സംസാരിച്ചു. പരശുവയ്‌ക്കൽ സിൻഡിക്കറ്റ് ബാങ്കിന് സമീപത്ത്‌ സ്ഥാപിച്ച ഫ്ളക്സ് ബോർഡാണ് വ്യാഴാഴ്ച രാത്രി സാമൂഹ്യവിരുദ്ധർ  നശിപ്പിച്ചത്.ഇതിന് മുമ്പും ഈ ഭാഗത്ത് പാർടി സ്ഥാപിച്ചിരുന്ന ബോർഡ് നശിപ്പിച്ചിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top