23 April Tuesday
എന്റെ കേരളം പ്രദർശനം

മധുരം നുണയാൻ 
അവളിടം കേക്ക് ക്ലബ്

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

യുവജനക്ഷേമ ബോർഡിന്റെ സ്റ്റാളിൽ വെെസ്ചെയർമാൻ എസ് സതീഷ്

തിരുവനന്തപുരം  

ഏറെ മധുരമാണ് എന്റെ കേരളം പ്രദർശനത്തിലെ യുവജനക്ഷേമ ബോർഡിന്റെ സ്റ്റാളിന്. ബോർഡിന് കീഴിലെ അവളിടം ക്ലബ്ബിലെ യുവതികൾ തയ്യാറാക്കിയ കേക്ക് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളാണ് ഇവിടെയുള്ളത്. ക്ലബ്‌ നൽകിയ പരിശീലനത്തിലൂടെ കേക്ക് നിർമാണം പഠിച്ചവരാണ് മേളയുടെ ഭാ​ഗമായത്. 

ഗുണനിലവാരവും സ്വാദിഷ്ടവുമായ കേക്കുകൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാൽ ആവശ്യക്കാരേറെയാണ്. 
യുവതികളെ സ്വയം പര്യാപ്തമാക്കുന്നതിന്റെ ഭാഗമായാണ് യുവജനക്ഷേമ ബോർഡ് ചെറു വ്യവസായ സംരംഭങ്ങൾക്ക് പരിശീലനം നൽകിയത്. മേളയിൽ എത്തുന്നവർക്ക്‌ ഈ സംരംഭത്തോട് മികച്ച പ്രതികരണമാണെന്ന് ബോർഡ് മെമ്പർ എസ് കവിത പറഞ്ഞു. അവളിടം ക്ലബ് ജില്ലാ കോ–- ഓർഡിനേറ്റർ വി എസ് ശ്യാമയുടെ നേതൃത്വത്തിലാണ് സ്റ്റാൾ ഒരുക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top