20 April Saturday

സെമിനാർ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

വക്കം ഖാദറിന്റെ 106–-ാം ജന്മവാർഷികത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച സെമിനാർ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്യുന്നു

തിരുവനന്തപുരം

ഐഎൻഎ ഹീറോ വക്കം ഖാദറിന്റെ 106–-ാം ജന്മവാർഷികത്തോടനുബന്ധിച്ച്‌ സെമിനാർ സംഘടിപ്പിച്ചു. മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്‌തു. എൻസിഇആർടി പാഠപുസ്‌തകങ്ങളിൽനിന്ന്‌ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരെ  ഒഴിവാക്കുകയാണെന്നും ഈ പാഠഭാഗങ്ങൾ സ്‌റ്റേറ്റ്‌ സിലബസിൽ ഉൾപ്പെടുത്തുന്നത്‌ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി. ‘സ്വാതന്ത്ര്യസമരചരിത്രം: മാധ്യമങ്ങളും വ്യത്യസ്‌ത കാഴ്‌ചപ്പാടുകളും’ വിഷയം ജി ഗോപകുമാർ അവതരിപ്പിച്ചു. അച്യുത്‌ ശങ്കർ, മീഡിയ അക്കാദമി ചെയർമാൻ ആർ എസ്‌ ബാബു, എസ്‌ രാജശേഖരൻ എന്നിവർ സംസാരിച്ചു. ബി എസ്‌ ബാലചന്ദ്രൻ സ്വാഗതവും ഷൈലജാബീഗം നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top