20 April Saturday

മുട്ടടയെ ചെങ്കടലാക്കി എൽഡിഎഫ്‌ റോഡ്‌ ഷോ

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

തിരുവനന്തപുരം

ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന കോർപറേഷൻ മുട്ടട വാർഡിനെ ചെങ്കടലാക്കി എൽഡിഎഫ്‌ റോഡ്‌ ഷോ. സ്ഥാനാർഥി അജിത്‌ രവീന്ദ്രൻ, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്‌ എന്നിവരെ തുറന്ന വാഹനത്തിൽ ആനയിച്ചാണ്‌ റോഡ്‌ ഷോ നടത്തിയത്‌. കുറവൻകോണത്തുനിന്ന്‌ ആരംഭിച്ച റോഡ് ഷോ വാർഡിന്റെ എല്ലാ കേന്ദ്രങ്ങളിലും പര്യടനം നടത്തി മുട്ടട ജങ്‌ഷനിൽ സമാപിച്ചു. നൂറുകണക്കിന്‌ യുവാക്കൾ ഇരുചക്രവാഹനങ്ങളിൽ അകമ്പടിയേകി. എൽഡിഎഫിന്റെ വിജയമുറപ്പിച്ച്‌ വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാർ സ്ഥാനാർഥിയെയും നേതാക്കളെയും അഭിവാദ്യം ചെയ്‌തു. 

റോഡ്‌ഷോയ്‌ക്കുശേഷം മുട്ടടയിൽ ചേർന്ന പൊതുയോഗം കെ കെ ശൈലജ ഉദ്‌ഘാടനംചെയ്‌തു. ഡെപ്യൂട്ടി മേയർ പി കെ രാജു അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്‌, വട്ടിയൂർക്കാവ്‌ ശ്രീകുമാർ, കെ ചന്ദ്രിക, കവടിയാർ ധർമൻ, എൽ ജോസഫ്‌ വിജയൻ എന്നിവർ പങ്കെടുത്തു. വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്‌ക്കുശേഷം സ്ഥാനാർഥിയുടെ വാഹന പര്യടനം ആരംഭിക്കും. 28നാണ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം. 30ന്‌ തെരഞ്ഞെടുപ്പ്‌. 31ന്‌ ഫലം പ്രഖ്യാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top