25 April Thursday

ഹയർ സെക്കൻഡറി പരീക്ഷാഫലം; 
മലയോരത്ത്‌ മികച്ച വിജയം

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

വിതുര

ഹയർ സെക്കൻഡറി പരീക്ഷയിൽ മലയോര മേഖലയിലെ സ്കൂളുകൾക്ക് മികച്ച വിജയം. വിതുര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ  സയൻസ് വിഭാഗത്തിൽ 92 ശതമാനമാണ് വിജയം. എട്ടുപേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 87.5 ശതമാനം. ഏഴുപേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. കൊമേഴ്സിൽ 63.77 ശതമാനം വിജയം. ഒരാൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. വെക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പരീക്ഷയെഴുതിയ 92 പേരിൽ 76 പേരും ഉപരിപഠനത്തിന് അർഹരായി. 82.61 ശതമാനമാണ് വിജയം.  

ആര്യനാട് ഗവ. വി ആൻഡ് എച്ച്എസ്എസിൽ 90 ശതമാനമാണ് ജയം. 190 പേർ പരീക്ഷയെഴുതിയതിൽ 170 പേരും വിജയികളായി. 22 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. വൊക്കേഷണൽ വിഭാഗത്തിൽ 79.37 ശതമാനം വിജയം. 63 പേർ പരീക്ഷയെഴുതിയതിൽ 50 പേരും ഉപരി പഠനത്തിനർഹരായി. ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ 90 ശതമാനമാണ് വിജയം. 194 പേർ പരീക്ഷയെഴുതിയതിൽ 174 പേരും വിജയിച്ചു. 22 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.  നന്ദിയോട് എസ്കെവി ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 119 പേരിൽ 79 പേരും വിജയിച്ചു. മൂന്നുപേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top