19 April Friday

പികെഎസ് ഏരിയ കമ്മിറ്റി അംഗത്തെ മയക്കുമരുന്ന് മാഫിയ മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022
വർക്കല
പികെഎസ് ഏരിയ കമ്മിറ്റി അംഗത്തെ മദ്യ-–-മയക്കുമരുന്ന് മാഫിയ സംഘം മർദിച്ചു. പട്ടികജാതി ക്ഷേമ സമിതി വർക്കല ഏരിയ കമ്മിറ്റി അംഗവും ഇടവ ലോക്കൽ സെക്രട്ടറിയുമായ ഇടവ പുത്തൻവിള വീട്ടിൽ ദീപാങ്കുര (40) നെയാണ് മർദിച്ചവശനാക്കിയത്. ചൊവ്വ രാത്രി  ഇടവ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ദീപാങ്കുരൻ സുഹൃത്തിന്റെ വീട്ടിൽ പോയി വരുമ്പോഴാണ് എട്ടുപേരടങ്ങുന്ന അക്രമിസംഘം മർദിച്ചത്. ഇടവ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള  മദ്യ-–-മയക്കുമരുന്ന് മാഫിയ സംഘമാണ്  മർദിച്ചത്. മുഖത്തും വാരിയെല്ലിനും ഗുരുതര പരിക്കേറ്റു.  ഉടൻ വർക്കല ഗവ. ആശുപത്രിയിലെത്തിച്ചു.  വാരിയെല്ലിന് ഒടിവും മുഖത്തും ശരീരഭാഗങ്ങളിലും മർദനമേറ്റ പാടുകളുമുണ്ട്. അയിരൂർ പൊലീസിൽ പരാതി നൽകി. ഇടവ തെരുവ്മുക്ക് മംഗലത്ത് വീട്ടിൽ ചോട്ടു എന്ന ബാസിത്, കാക്കുളം വയലിൽ താമസിക്കുന്ന സൗമീർ, പാറയിൽ പിഎച്ച്സിക്ക്‌ സമീപം ഷേരു എന്ന ഷൈൻ,  ശ്രീഎയിറ്റ് അക്കരയിൽ അൻസാർ, കൂടാതെ കണ്ടാൽ അറിയാവുന്ന നാലുപേരും ചേർന്നാണ് മർദിച്ചത്. സംഭവത്തിൽ പികെഎസ് വർക്കല ഏരിയ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.  
പ്രതികളെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം ആരംഭിക്കുമെന്നും  വർക്കല ഏരിയ പ്രസിഡന്റ് അജിത്തും സെക്രട്ടറി ഷിനു തങ്കനും പ്രസ്താവനയിൽ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top